Connect with us

അമ്മായിയമ്മയും നാത്തൂനും വേദികയുടെ തനി സ്വഭാവം മനസ്സിലാക്കി കണ്ടംവഴി ഓടുമോ?? വയസാകുമ്പോൾ വരുന്ന ശൂന്യത ഒഴിവാക്കാൻ ആയിരുന്നോ രണ്ടാമത് വിവാഹം കഴിച്ചത്… രണ്ടുപേർക്കും കുട്ടികളും ജീവിത പങ്കാളികളും ഉണ്ടായിരുന്നു….. അല്ലാതെ അക്കരപച്ച കണ്ടു പോയതല്ലേ: വിമർശനങ്ങളുമായി കുടുംബവിളക്ക് ആരാധകർ

Malayalam

അമ്മായിയമ്മയും നാത്തൂനും വേദികയുടെ തനി സ്വഭാവം മനസ്സിലാക്കി കണ്ടംവഴി ഓടുമോ?? വയസാകുമ്പോൾ വരുന്ന ശൂന്യത ഒഴിവാക്കാൻ ആയിരുന്നോ രണ്ടാമത് വിവാഹം കഴിച്ചത്… രണ്ടുപേർക്കും കുട്ടികളും ജീവിത പങ്കാളികളും ഉണ്ടായിരുന്നു….. അല്ലാതെ അക്കരപച്ച കണ്ടു പോയതല്ലേ: വിമർശനങ്ങളുമായി കുടുംബവിളക്ക് ആരാധകർ

അമ്മായിയമ്മയും നാത്തൂനും വേദികയുടെ തനി സ്വഭാവം മനസ്സിലാക്കി കണ്ടംവഴി ഓടുമോ?? വയസാകുമ്പോൾ വരുന്ന ശൂന്യത ഒഴിവാക്കാൻ ആയിരുന്നോ രണ്ടാമത് വിവാഹം കഴിച്ചത്… രണ്ടുപേർക്കും കുട്ടികളും ജീവിത പങ്കാളികളും ഉണ്ടായിരുന്നു….. അല്ലാതെ അക്കരപച്ച കണ്ടു പോയതല്ലേ: വിമർശനങ്ങളുമായി കുടുംബവിളക്ക് ആരാധകർ

അടുക്കളയിൽ നിന്നും അരങ്ങത്തേക്കിറങ്ങിയ സുമിത്ര ഓരോ ദിവസം കഴിയുമ്പോഴും പടിപടിയായി ഉയർന്നു കൊണ്ടിരിക്കുകയാണ്. സ്വന്തമായി ബിസിനസും വാഹനങ്ങളുമൊക്കെയായി ജീവിക്കുകയാണ്. സുമിത്രയുടെ വളർച്ച വേദികയെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ പ്രധാന ഉദ്ദേശം സുമിത്രയെ തർക്കാൻ പല പ്ലാനുകളും വേദിക നോക്കുകയാണ്. എന്നാൽ അതെല്ലാം ഒടുവിൽ വേദികയ്ക്ക് തന്നെ പാരയായി മാറുകയായിരുന്നു.

അവസാനത്തെ പ്ലാനായിരുന്നു ഇല്ലാത്ത കേസിൽ സുമിത്രയെ ജയിൽ ആക്കുക എന്നത്, അവസാനം അതിലും വേദിക തന്നെ ജയിലിൽ ആയി… ഇത്രയും നാളും വേദികയുടെ തനി സ്വഭാവം മനസ്സിലാക്കാൻ കഴിയാത്ത സിദ്ധു, ഇപ്പോൾ വേദികയെ ശെരിക്കും പഠിച്ചു തുടങ്ങിയിരിക്കുകയാണ്… അതുകൊണ്ടാണല്ലോ, വേദികയെ  വീട്ടിൽ നിന്നും പുറത്താക്കിയതും സുമിത്രയെയും കുടുംബവുമായി അടുക്കുവാൻ ശ്രമിച്ചതും…

പക്ഷെ, ഇവരെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ വർത്തയുമായല്ലേ.. വേദിക എത്തിയത് താൻ ഗർഭിണി ആണെന്ന്, ഇതറിഞ്ഞിട്ട് ആകെ സന്തോഷമുള്ളത് ആ മുത്തശ്ശിക്കും, നാത്തൂൻ ശരണ്യയ്ക്കും മാത്രമാണ്.. ബാക്കിയുള്ള സിദ്ധു ഉൾപ്പെടെയുള്ളവർ ഞെട്ടലിലാണ്…

സിദ്ധാർത്ഥിന് വേദിക ഗർഭിണി ആണോ എന്ന് പോലും സംശയമുണ്ട്, ശരണ്യയോട് “നീയും കൂടി അവളോടൊപ്പം ആശുപത്രിയിൽ പോയിരുന്നോ??” എന്ന് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ  ചോദിക്കുമ്പോൾ തന്നെ അക്കാര്യം മനസ്സിലാകും.

ഇപ്പോളിതാ, കുടുംബവിളക്ക് സീരിയലിന്റെ പുതിയ  പ്രോമോ വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുകയാണ്… കുടുംബവിളക്ക് ഫാൻ പേജുകളിലും പ്രോമോ വീഡിയോ വൈറലാകുന്നുണ്ട്.  വേദിക ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും സിദ്ധു വേദികയെ വീട്ടിൽ കയറ്റാൻ ആഗ്രഹിക്കുന്നില്ല…

എന്നാൽ, ഇതിനെ കുറിച്ച് ഇരുവരും ഒരു റെസ്റ്റാറ്റാന്റിൽ ഇരുന്ന് സംസാരിക്കുകയാണ്. “നിനക്കൊരു മകനുള്ള കാര്യം മറന്നോ നീ… നീയൊരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്നറിയുമ്പോൾ, അവന്റെ മനസികാവസ്ഥയെങ്കിലും നീ ഓർക്കണമെന്നായിരുന്നു സിദ്ധു വേദികയോട്, പറയുന്നത്. വീണ്ടുമൊരു കുഞ്ഞികാൽ കാണാൻ വേണ്ടി അല്ല നമ്മൾ  വിവാഹിതരായതെന്നും കൂടി സിദ്ധു പറയുന്നു ഇതോടെ , വേദിക ആകെ തകരുകയാണ്… പക്ഷെ, ഇത്രയൊക്കെ ആയിട്ടും വിട്ടു കൊടുക്കില്ല എന്ന മുഖഭാവത്തോടു കൂടിയാണ് അവിടെ നിന്നും ഇറങ്ങുന്നത്..

പിന്നീട്, ശരണ്യയും സരസ്വതിയമ്മയും കൂടി വേദികയെ കാണാൻ അവളുടെ വീട്ടിലേക്ക് വന്നിരിക്കുന്നതാണ് കാണിക്കുന്നത്. വേദികയുടെ ഗർഭിണി നാടകമൊന്നും അറിയാതെയാണ്, വേദികയുടെ അമ്മ ഇരിക്കുന്നത്.. സരസ്വതി അമ്മയുടെ വായിൽ നിന്നും മകൾ ഗർഭിണി ആണെന്ന് അറിയുന്നതോടുകൂടി അമ്മ ആകെ തകരുകയാണ്. പ്രോമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്, നിങ്ങളെല്ലാവരും ഇന്നത്തെ എപ്പിസോഡിനായി കാത്തിരിയക്കുകയാണെന്ന് ഞങ്ങൾക്ക് അറിയാം..

 വീണ്ടും ഒരു കുഞ്ഞിക്കാൽ കാണാനല്ല വിവാഹം കഴിച്ചത്… സിദ്ധുവേട്ടൻ കലക്കി, എന്ന് ചില ആരാധകർ കമെന്റിലൂടെ പറയുമ്പോൾ, മറ്റു ചിലർ പറയുന്നത്… സിധുവിനെ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിക്കുകയാണെന്നാണ്… കാരണം മറ്റൊന്നും കൊണ്ടല്ല, സിദ്ധു പറയുന്നത് മുഴുവനായിട്ടും അങ്ങ് അംഗീകരിക്കാം പറ്റുമോ?? അന്ന് സുമിത്രയെ ഡൈവേഴ്‌സ് ചെയ്യാനും വിവാഹം കഴിക്കാനുമൊക്കെ വേദികയ്ക്ക് മാത്രമല്ലായിരുന്നാലോ, താല്പര്യം… കഥയിലെ കുറ്റക്കാരി വേദിക മാത്രമല്ല സിദ്ധുവും ഉൾപ്പെടും, വേദികയോടൊപ്പം ജീവിച്ചു തുടങ്ങിയപ്പോഴാണ് സുമിത്രയുടെ വില മനസ്സിലാക്കിയതെന്നു മാത്രം പറഞ്ഞാൽ മതിയല്ലോ…

വയസാകുമ്പോൾ      വരുന്ന    ശൂന്യത ഒഴിവാക്കാൻ ആയിരുന്നോ   രണ്ടാമത് വിവാഹം  കഴിച്ചത്… രണ്ടുപേർക്കും കുട്ടികളും  ജീവിത പങ്കാളികളും   ഉണ്ടായിരുന്നു….. അല്ലാതെ  അക്കരപച്ച  കണ്ടു  പോയതല്ലേ.. എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്… അഭിപ്രായങ്ങളിലൂടെ ഒരു പാട് പേർ  സിധുവിനെ വിമർശിക്കുന്നുണ്ട്.

പക്ഷെ, മറ്റു ചിലർ പറയുന്നത് ഇത് മിക്കവാറും ദിവ്യ ഗർഭം ആയിരിക്കും എന്നാണ്…  വേദികയുടെ ഗർഭ നാടകം പൊളിയുംഅങ്ങനെ ചമ്മി നിൽക്കുന്ന ശരണ്യയെയും സരസ്വതിയമ്മയെയും  കാണാൻ കാത്തിരിക്കുന്നു… അമ്മായിയമ്മയും നാത്തൂനും ശരണ്യയുടെ തനി സ്വഭാവം മനസ്സിലാക്കി ഇനി
കണ്ടംവഴി ഓടുമോ??.. എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്… എന്തോക്കെയായാലും ഇത് വേദികളുടെ നാടക ഗർഭം ആണെങ്കിൽ സിദ്ധാർത്ഥിന്റെ ജീവിതത്തിൽ നിന്നും വേദിക പൂർണമായും പുറത്താകും… അതോ, ഇനി മറ്റെന്തിങ്കിലും കിടിലൻ ട്വിസ്റ്റുമായി സമ്പത്ത് വരുമോ?? എന്നുള്ളതും കാണേണ്ടത് തന്നെയാണ്..

More in Malayalam

Trending

Recent

To Top