News
കോവിഡ് രൂക്ഷമാകുന്നത് ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട്; സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ഖുഷ്ബു
കോവിഡ് രൂക്ഷമാകുന്നത് ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട്; സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ഖുഷ്ബു
കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ട്വിറ്ററിലാണ് ഖുശ്ബു ഇക്കാര്യം സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ വായിച്ച് നോക്കാനും ഖുശ്ബു ട്വീറ്റിലൂടെ പറയുന്നുണ്ട്.
‘നമ്മള് ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ദയവ് ചെയ്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വായിക്കു’ എന്നാണ് ഖുഷ്ബു പറഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു.
‘കൊവിഡ് വ്യാപനം തരണം ചെയ്യാന്‍ ശ്രീ എംകെ സ്റ്റാലിന്റെ സര്‍ക്കാരിനോട് സഹകരിക്കൂ എന്ന് ഞാന്‍ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൊവിഡുമായുള്ള യുദ്ധം സര്‍ക്കാര്‍ ഒറ്റക്ക് നടത്തേണ്ടതല്ല. നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്.’ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. ഇന്നലെ മാത്രം 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
