Actress
‘ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?’ എന്ന് പ്രമുഖ നടൻ; ചെരുപ്പൂരി ഖുഷ്ബു
‘ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?’ എന്ന് പ്രമുഖ നടൻ; ചെരുപ്പൂരി ഖുഷ്ബു
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല സമസ്തയിടങ്ങളിലും സ്ത്രീകൾക്ക് ചൂഷങ്ങളെ അഭിമുഖരിക്കേണ്ടി വരുന്നുണ്ടെന്നും ഇത്തരം അവസരങ്ങളിൽ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും പറയുകയാണ് താരം.
സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടേണ്ടി വരും. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോഴെല്ലാം ഇത്തരം അവസ്ഥയുണ്ടാകും. എന്നാൽ ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ പ്രതികരിക്കണം. അഭിനയത്തിന്റെ ആദ്യനാളുകളിൽ എനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ ഒരു നായക നടൻ ‘ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?’ എന്ന് എന്നോട് ചോദിച്ചു. ഉടൻ ചെരുപ്പ് ഉയർത്തികൊണ്ട് ‘എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്. ഇവിടെ വെച്ച് രഹസ്യമായി അടി കൊള്ളുന്നോ, അതോ മുഴുവൻ യൂണിറ്റിന്റെയും മുന്നിൽവെച്ച് അടി കൊള്ളുന്നോ?’ എന്ന് ഞാൻ മറുപടി പറഞ്ഞു.
ഒരു പുതുമുഖം എന്ന നിലയിൽ എന്റെ കരിയറിന് എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിച്ചില്ല, ഞാൻ പ്രതികരിച്ചു. എന്തിനേക്കാളും എൻ്റെ ബഹുമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ.
തമിഴ്‌നാട്ടിൽ വലിയ ആരാധകരുള്ള നടിയാണ് ഖുഷ്ബു. 1970ൽ ജനിച്ച ഖുഷ്ബു ഹിന്ദി സിനിമയിൽ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളിൽ ബാലതാരമായ അവർ പിന്നീട് തമിഴ് സിനിമയിലേക്ക് കടന്നതോടെ എല്ലാം മാറിമറിഞ്ഞു. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. 200ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇവരുടെ പേരിൽ തമിഴ്‌നാട്ടിൽ ക്ഷേത്രവുമുണ്ട്.
സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയിൽ ചേർന്നു. നാല് വർഷത്തിന് ശേഷം ഡിഎംകെ വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദർ. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ൽ ബിജെപിയിൽ ചേർന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.
പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസർക്കാർ പുറത്തിറക്കിയ വേളയിൽ ഖുഷ്ബു പിന്തുണച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖുഷ്ബുവിന് കോൺഗ്രസ് സീറ്റ് നൽകാത്തും കളംമാറ്റത്തിന് കാരണമാണ് എന്ന് ആരോപണം ഉയർന്നിരുന്നു.
ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ സിനിമാ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമായി അഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളിൽ ഖുശ്ബു വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
