Connect with us

‘മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു, അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു’; മോദിയെ പിന്തുണച്ച് കങ്കണ റണാവത്ത്

News

കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയത് ഏറെ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ഈ സംഭവത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രമുഖരും, രാജ്യത്തെ പൗരന്‍മാരും രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയുടേത് മുതല കണ്ണീരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഭാക്ഷ്യം. എന്നാല്‍ ഇപ്പോഴിതാ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. അദ്ദേഹത്തിന്റെ കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ, എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നാണ് കങ്കണ ചോദിക്കുന്നത്. പ്രധാനമന്ത്രിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

‘കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങള്‍ അത് സത്യമാണോ എന്നറിയാന്‍ ടിയര്‍ ഡിക്റ്റക്റ്റര്‍ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഖത്തെ അംഗീകരിക്കുകയും അതില്‍ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു.

ആ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം? അത് ഇത്ര വലിയ കാര്യമാണോ? ചിലര്‍ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാന്‍ പറയുന്നു. അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു. എന്റെ ദുഖം പങ്കിടാന്‍ ഞാന്‍ അങ്ങയെ അനുവദിച്ചിരിക്കുന്നു ജയ് ഹിന്ദ്’ എന്നാണ് കങ്കണ പറഞ്ഞത്.

More in News

Trending

Recent

To Top