അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം; സുധീഷിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്
അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം; സുധീഷിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്
അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം; സുധീഷിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്
നിരവധി ചിത്രങ്ങളിലായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സുധീഷ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന താരം ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനായി തെരഞ്ഞെടുത്തത് സുധീഷിനെയാണ്.
‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഈ അവരത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സുധീഷ്.. ദി ആക്ടര്‍! നായകനായുള്ള എന്റെ ആദ്യ സിനിമ മുതല്‍ നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതല്‍ അഞ്ചാംപാതിര വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍.. ഒരു സഹനടന്‍, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളില്‍ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു.
മലയാള സിനിമയില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം.
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ അടുത്ത വീട്ടിലെ പയ്യന് ആയിരുന്നതില്‍ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളില്‍ മേയുന്ന നടനെയാണ് നമ്മള് ഇപ്പോള്‍ കാണുന്നത് വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ഇത് സാധ്യമാക്കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകള്‍ക്ക് ചിയേര്‍സ്!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...