Connect with us

കുടുംബവിളക്കിന് ആരാധകർ കൂടുന്നതിന് പിന്നിലെ കാരണം ഇത്!! പരമ്പരയിൽ ട്വിസ്റ്റ് കൊണ്ട് വന്ന കുടുംബ വിളക്ക് ടീം ചില്ലറക്കാരല്ല കേട്ടോ; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

Malayalam

കുടുംബവിളക്കിന് ആരാധകർ കൂടുന്നതിന് പിന്നിലെ കാരണം ഇത്!! പരമ്പരയിൽ ട്വിസ്റ്റ് കൊണ്ട് വന്ന കുടുംബ വിളക്ക് ടീം ചില്ലറക്കാരല്ല കേട്ടോ; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

കുടുംബവിളക്കിന് ആരാധകർ കൂടുന്നതിന് പിന്നിലെ കാരണം ഇത്!! പരമ്പരയിൽ ട്വിസ്റ്റ് കൊണ്ട് വന്ന കുടുംബ വിളക്ക് ടീം ചില്ലറക്കാരല്ല കേട്ടോ; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച സീരിയൽ സംഭബഹുലമായി മുന്നോട്ട് പോവുകയാണ്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇവർക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സീരിയലിൽ പറയുന്നത്. എന്നാൽ തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. കഥയുടെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു എന്നാൽ സീരിയലിന്റെ കഥ പശ്ചാത്തലം മാറിയപ്പോഴാണ് ആരാധകരുടെ എണ്ണം വർധിക്കുന്നത്.

സുമിത്ര പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് സീരിയൽ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങാൻ തുടങ്ങിയത്. ഇതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു എന്നാൽ ഇടയ്ക്ക് വെച്ച് പിന്നേയും സീരിയലിന്റെ കാലിടറുകയായിരുന്നു. സീരിയലിലെ ആവർത്തന വിരസത വില്ലനാവുകയായിരുന്നു. വേദികയിലേയ്ക്കും സുമിത്രയിലേയ്ക്കും മാത്രം ഒതുങ്ങി പോവുകയായിരുന്നു. എന്നാൽ ഇപ്പോഴിത ഗംഭീരം മടങ്ങി വരവിനായി തയ്യാറെടുക്കുകയാണ് കുടുംബവിളക്ക്. കഥഗതിയിലെ മാറ്റം പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

വേദികയേയും സുമിത്രയേയും കൂടുതൽ ഫോക്കസ് ചെയ്യാതെ മറ്റുള്ള കഥാപാത്രങ്ങളിലേയ്ക്ക് കൂടെ ഇറങ്ങി ചെല്ലുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം പ്രേക്ഷകർ ആഘോഷമാക്കുമ്പോഴാണ് മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. അനിരുദ്ധിന്റെ മാറ്റം പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ആനന്ദ്. സിദ്ധാർത്ഥ് മാറിയത് പോലെ അനിയും മാറണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിത പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ നടന്നിട്ടുണ്ട്. അമ്മയേയും സഹോദരൻ പ്രതീഷിനേയുമൊക്കെ അംഗീകരിച്ചിരിക്കുകയാണ് അനി. വെറുമൊരു മാറ്റമല്ല ഇത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്‌റെ പുതിയ മാറ്റത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണമാണ്. നല്ല കമന്റുകളാണ് ലഭിക്കുന്നത്. മറ്റു പരമ്പരകകളുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ”കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളും കാണിക്കുന്ന ഒരു പരമ്പര കുടുംബവിളക്ക് ആണ്. ഇന്നലത്തെ എപ്പിസോഡിൽ തന്നെ തെളിയിച്ചു” എന്നാണ് ഒരു ആരാധിക പറയുന്നത്. ഈ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ആരാധികയുടെ വാക്കിനെ ശരിവെച്ച് നിരവധി പേരാണ് എത്തുന്നത്. വളരെ ശരിയാണെന്നാണ് മറ്റുള്ളവർ പ്രെമോയ്ക്ക് വന്ന കമന്റിന് മറുപടിയായി പറയുന്നത്.

100 ശതമാനം ശരിയാണ്. പിന്നെ അളിഞ്ഞ റൊമാൻസും കലിപ്പൻ കാന്താരിയും അതിനെ ചുറ്റി പറ്റി ഒരു കഥയും മതിയല്ലോ ഇപ്പോഴത്തെ യൂത്തിനൊന്നും മറ്റൊരാൾ പറയുന്നുണ്ട് കൂടാതെ അനി മരിച്ചാൽ കഥയുടെ ട്രാക്ക് തന്നെ മാറും അനിയെ ബോൾഡ് ആക്കി തിരിച്ചു വരുന്ന ഒരു സീൻ പ്രതീക്ഷിക്കുന്നതായും ആരാധകർ പറയുന്നുണ്ട്. അനിയുടെ അഭിനയം ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

വില്ലത്തിയായ വേദികയേയും കുടുംബവിളക്ക് ആരാധകർ പുകഴ്ത്തുന്നുണ്ട് . ശരണ്യയുടെ അഭിനയം ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അനിരുദ്ധിന്റെ മാറ്റവും സുമിത്രയുടെ പിറന്നാൾ ആഘോഷവും കുടുംബവിളക്കന്റെ റേറ്റിംഗിൽ മാറ്റം കൊണ്ടു വരുമെന്നാണ് സൂചന. പഴയ കഥാഗതി തുടർന്ന് പോയാൽ രണ്ടാം സ്ഥാനത്ത് നിന്ന് താഴേയ്ക്ക് പോകുമെന്നുള്ള മുന്നറിയിപ്പും പ്രേക്ഷകർ നൽകിയിരുന്നു. അമ്മയറിയാതെ പരമ്പരയുമായി നേരിയ വ്യത്യാസം മാത്രമേ കുടുംബവിളക്കിന് ഉണ്ടയിരുന്നുള്ളൂ.


More in Malayalam

Trending

Recent

To Top