Connect with us

നിങ്ങളെ മനസിലാക്കാത്തവര്‍ മനസിലാക്കാതെ പോകട്ടെ, അമ്മയെ മനസിലാക്കാത്ത മീനാക്ഷിയ്ക്ക് പകരം ഈ കുട്ടിയെ ദത്ത് പുത്രിയാക്കൂ..,; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ആരാധകര്‍

Malayalam

നിങ്ങളെ മനസിലാക്കാത്തവര്‍ മനസിലാക്കാതെ പോകട്ടെ, അമ്മയെ മനസിലാക്കാത്ത മീനാക്ഷിയ്ക്ക് പകരം ഈ കുട്ടിയെ ദത്ത് പുത്രിയാക്കൂ..,; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ആരാധകര്‍

നിങ്ങളെ മനസിലാക്കാത്തവര്‍ മനസിലാക്കാതെ പോകട്ടെ, അമ്മയെ മനസിലാക്കാത്ത മീനാക്ഷിയ്ക്ക് പകരം ഈ കുട്ടിയെ ദത്ത് പുത്രിയാക്കൂ..,; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ആരാധകര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് ആരാധകരുടെ നെഞ്ചിലുടക്കുന്നത്. താരത്തിന്റെ കുടുംബ ജീവിതത്തില്‍ ആരാധകര്‍ എപ്പോഴും തിരക്കുന്നത് മകള്‍ മീനാക്ഷിയുടെ കാര്യം തന്നെയാണ്. ഇപ്പോള്‍ മീനാക്ഷിയെ പോലൊരു മകളെ കണ്ടിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മഞ്ജു വാര്യരെ നേരിട്ട് കാണണമെന്ന ജീവിതത്തിലെ വലിയ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി കൊടുത്തിരിക്കുകയാണ് മഞ്ജു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഉമ്മയെപ്പോലെ പോസിറ്റീവ് എനര്‍ജി തരുന്ന മഞ്ജുച്ചേച്ചിയെ കാണുക എന്നത് ജീവിതാഭിലാഷമാണെന്ന് ദേശീയപാതയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ ഹാഷ്ടാഗ് വില്‍ക്കുന്ന ഷെഹ്രീന്‍ പറഞ്ഞത്.

ഈ വീഡിയോ മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ ഷെഹ്രീനെ കാണാന്‍ മഞ്ജു തന്നെ നേരിട്ട് എത്തുകയായിരുന്നു. മഞ്ജു ചേച്ചിയെ കണ്ടു, അടുത്തിരുന്നു, ഒരുപാട് സംസാരിച്ചു, തളരരുത് എന്നൊക്കെ പറഞ്ഞു, എനിക്കൊരു സമ്മാനവും തന്നു. മഞ്്ജു ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല, ഇപ്പോഴാണ് അതിന് കഴിഞ്ഞതെന്നാണ് ഷെഹ്രീന്‍ പറയുന്നത്.

ഒടുവില്‍ ഷെഹ്രീനെ കാണാന്‍ മഞ്ജു നേരിട്ട് എത്തുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു വാര്യര്‍ ഷെഹ്രീനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ആ കൂടിക്കാഴ്ച സാധ്യമായത്. ഇവരുടെ കൂടിക്കാഴ്ചയിലെ വിശേഷങ്ങള്‍ ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വാര്‍ത്തയില്‍ കണ്ടിരുന്നു, എന്നെ കാണാനാഗ്രഹമുണ്ടായിരുന്നു അല്ലെയെന്ന് ചോദിച്ചായിരുന്നു മഞ്ജു വാര്യര്‍ സംസാരിച്ചത്. സ്‌കൂളിനെക്കുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചുമെല്ലാം മഞ്ജു ഷെഹ്രീനോട് ചോദിച്ചിരുന്നു. ഉമ്മച്ചി ഒറ്റയ്ക്കായതിനാല്‍ എല്ലാവരും ചീത്തയൊക്കെ പറയും, ഉമ്മച്ചി സങ്കടപ്പെട്ട് കരയുന്നത് കാണുമ്പോള്‍ സങ്കടം തോന്നും എന്നും ഷെഹ്രീന്‍ മഞ്ജുവിനോട് പറഞ്ഞിരുന്നു. അത്രത്തോളം ആഗ്രഹിച്ചിരുന്നു കാണാന്‍. നമ്മള്‍ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ എന്ത് പ്രശ്നവും സ്ട്രഗിള്‍ ചെയ്ത് ജയിച്ച പെണ്ണുങ്ങളേയുള്ളൂ. എല്ലാവര്‍ക്കും അത് പറ്റൂ. ഇപ്പോള്‍ത്തന്നെ മോള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ധൈര്യമായി മുന്നോട്ട് പോവുക. ഉമ്മിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ചെയ്യുക. ഞങ്ങളെല്ലാം കൂടെയുണ്ട്. എന്താവശ്യത്തിനും വിളിച്ചോളൂയെന്നും മഞ്ജു വാര്യര്‍ ഷെഹ്രീനോട് പറഞ്ഞിരുന്നു.

ഷെഹ്രീന്‍ 9ാം ക്ലാസിലാണ് പഠിക്കുന്നത്. 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പെട്ടിക്കടകളൊക്കെ നടത്തിയിട്ടുണ്ട്. വീട്ടിലെ അവസ്ഥ കുറച്ച് മോശമാണെങ്കില്‍ നമ്മളിതൊക്കെ ചിന്തിച്ച് പോവുമെന്നുമായിരുന്നു ഷെഹ്രീന്‍ പറഞ്ഞത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഷെഹ്രീന്‍ തന്റെ ജീവിതകഥ പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മകള്‍ ഇതൊക്കെ ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതമായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്. ജീവിതം ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്.

ഏത് പണിയും സന്തോഷത്തോടെ ചെയ്യുന്ന കൂട്ടത്തിലാണ് താനെന്നും ഉമ്മ പറഞ്ഞിരുന്നു. കുലുക്കി സര്‍ബത്ത് ഇനി നടക്കുമെന്ന് തോന്നുന്നില്ല, നമുക്ക് മറ്റെന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഫാസ്റ്റ് ടാഗ് വില്‍ക്കാമെന്ന് മകള്‍ പറഞ്ഞത്. യൂസഫലി സാറിനെ കാണണം, എന്റെ ഉമ്മിയെ പോലെ തന്നെയാണ് മഞ്ജു വാര്യര്‍. ചേച്ചിയെ കാണണം എന്നും ആഗ്രഹമുണ്ടായിരുന്നു എന്നും ഷെഹ്രീന്‍ പറഞ്ഞിരുന്നു. ഷെഹ്രീന്റെ ആഗ്രഹം സഫലീകരിച്ച കൂടിക്കാഴ്ചയായിരുന്നു പിന്നീട് നടന്നത്. മഞ്ജു വാര്യരെ നേരില്‍ കാണാനും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഷെഹ്രീന്‍ പറഞ്ഞത്.

എന്നാല്‍ വീഡിയോ വൈറലായതിനു പിന്നാലെ നിരരവധി പേരാണ് ആശംസകളും മറ്റും അറിയിച്ച് കമന്റുമായി എത്തുന്നത്. മകള്‍ മീനാക്ഷി മനസിലാക്കിയില്ലെങ്കില്‍ എന്താ.., വേറെയും ഒരു മകള്‍ ഉണ്ടല്ലോ.ഷഹ്‌റീനെ പോലെ ഒരുപാട് കുട്ടികള്‍ക്ക് അമ്മയാണ് മഞ്ജു വാര്യര്‍, എല്ലാവരുടെയും അടുത്ത് ഓടിയെത്താന്‍ കഴിയുന്നല്ലോ.., നിങ്ങളെ മനസിലാക്കാത്തവര്‍ മനസിലാക്കാതെ പോകട്ടെ. അമ്മയെ മനസിലാക്കാത്ത മീനാക്ഷിയ്ക്ക് പകരം ഈ കുട്ടിയെ ദത്ത് പുത്രിയാക്കൂ.., മഞ്ജു ചേച്ചി ചിലപ്പോള്‍ അതും ചെയ്യും. അത്രയ്ക്ക് നല്ലൊരു മനസ്സുണ്ട് എന്നു തുടങ്ങി നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top