Malayalam
‘ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള് ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും’, നിരവധി ഉപദേശങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് നടന് കൃഷ്ണ കുമാര്‍
‘ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള് ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും’, നിരവധി ഉപദേശങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് നടന് കൃഷ്ണ കുമാര്‍
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് കൃഷ്ണകുമാര്‍. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് മൂന്ന് മക്കളും സിനിമയില്‍ എത്തിയിട്ടുണ്ട്. മൂത്ത മകള്‍ അഹാനയാണ് ആദ്യം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇളയമകള്‍ ഹന്‍സികയും സിനിമയില്‍ മുഖം കാണിച്ചിട്ടണ്ട്. മൂന്നാമത്തെ മകള്‍ ഇഷാനി മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് സിനിമയില്‍ എത്തിയത്. രണ്ടാമത്തെ മകള്‍ ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും ദിയ കൃഷ്ണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. വീട്ടിലെ വിശേഷങ്ങളെല്ലാം തന്നെ ഇവര്‍ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിത ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തിനെ കുറിച്ച് കൃഷ്ണകുമാര്‍ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പെണ്കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള് ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള് ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന് പറയുന്നു.
സീരിയല്‍ ചെയ്തിരുന്ന സമയത്ത് ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെ കുറിച്ചും നടന് പറയുന്നുണ്ട്. 32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലര്‍ക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്ഷന് പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു. നാലു പെണ്മക്കളുടെ അച്ഛന് എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.
