നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയെന്ന് പറയുകയാണ് സംവിധായകന് ഫാസില്‍.
ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ പറ്റില്ല. കരള്‍ മാറ്റി വയ്ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആളുകളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!
അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന അനിയത്തിപ്രാവിലും മണിച്ചിത്രത്താഴിലും അതുല്യമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്.
അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. പലരും മരിക്കുമ്പോള്‍ അവര്‍ക്കു പകരം വയ്ക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുെട കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അവര്‍ക്ക് എല്ലാ മോക്ഷവും കൊടുക്കട്ടെ.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...