Actress
നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് പറഞ്ഞത്, മോഹൻലാലിനോടും ഫാസിലിനോടും ദേഷ്യം തോന്നിയെന്ന് നയൻതാര
നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് പറഞ്ഞത്, മോഹൻലാലിനോടും ഫാസിലിനോടും ദേഷ്യം തോന്നിയെന്ന് നയൻതാര
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.
ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. ഇപ്പോഴിതാ ആരാധകർ ഏറെ കാലമായി അറിയാൻ ആഗ്രഹിച്ചിരുന്ന ചോദ്യങ്ങൾക്ക് മറുപടികളുമായി എത്തിയിരിക്കുകയാണ് നടി.
തുടക്കകാലത്ത് ലൊക്കേഷനിൽ വച്ച് സംവിധായകൻ ഫാസിലുമായി ഉണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചാണ് താരം പറയുന്നത്. ഫാസിൽ സംവിധാനം ചെയ്ത വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയൻതാര മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്. സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ സിനിമയുടെ പിന്നണിയിൽ നടന്ന സംഭവത്തെ പറ്റിയാണ് നടിയിപ്പോൾ തുറന്നു സംസാരിച്ചത്.
കരിയറിന്റെ തുടക്കത്തിൽ താൻ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകൻ ഫാസിൽ സാറിന് എന്നോട് ചില അസ്വസ്ഥതകൾ ഉണ്ടായൊരു അനുഭവവും ഉണ്ടായിട്ടുണ്ട്. അതിന്നും എന്റെ ഓർമ്മയിലുണ്ട്. ‘എനിക്ക് ഇവരെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല.
ഒന്നാമതായി ഞാൻ മലയാളത്തിൽ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മൾ സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്… എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹൻലാൽ സാറും എന്നോട് സംസാരിച്ചു. നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് മോഹൻലാൽ എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഇതോടെ എനിക്ക് വളരെയധികം ദേഷ്യം വരാൻ തുടങ്ങി. സർ ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ല.
എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്നും എനിക്കറിയില്ല. ഈ മാർക്കിൽ നിൽക്കാൻ നിങ്ങൾ എന്നോട് പറയുന്നു. എന്റെ മുകളിൽ ഒരു നിഴൽ വീഴ്ത്തണം. ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക, കണ്ണുനീർ പൊഴിക്കുക, എന്നിങ്ങനെ വികാരങ്ങൾ പ്രകടിപ്പിക്കണമെന്ന് നിങ്ങൾ പറയുന്നു. എന്നാൽ എന്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല. എന്റെ ഉള്ളിൽ ആകെയുള്ളത് ഭയം മാത്രമാണ് എന്ന് ഞാൻ പറഞ്ഞതോടെ അദ്ദേഹം ചിരിക്കാൻ തുടങ്ങി. എന്നിട്ട് എന്നോട് ഒരു ബ്രേക്ക് എടുക്കാൻ ആണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പിന്നാലെ ഫാസിൽ സാർ എന്റെ കാര്യത്തിൽ അസ്വസ്ഥനാവുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചുവന്നു. എന്നിട്ട് എന്നോട് ശ്രദ്ധയോടെ കേൾക്കാൻ പറഞ്ഞു. ‘ഞാൻ നിന്നെ ശരിക്കും വിശ്വസിച്ചു. വീണ്ടും ഞാൻ നിന്നെ വിശ്വസിക്കാൻ പോവുകയാണ്. എനിക്ക് നിന്നിൽ നിന്ന് ശക്തമായ പെർഫോമൻസ് വേണം. എനിക്കൊരു പരാജയമല്ല വേണ്ടത്. ഇന്ന് വേണമെങ്കിൽ ഞാൻ ബ്രേക്ക് തരാം. നാളെ വരുമ്പോൾ നീ തീരുമാനിച്ച് ഉറപ്പിച്ചിട്ട് വേണം വരാനെന്നും,’ ഫാസിൽ സാർ പറഞ്ഞു.
ഇത് കേട്ടതോടെ ഞാൻ ശരിക്കും വല്ലാത്തൊരു അവസ്ഥയിലായി. എന്നിരുന്നാലും അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ തന്നെ തീരുമാനിച്ചു. പിറ്റേന്ന് എന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല എന്നെ അഭിനന്ദിച്ചുകൊണ്ട് കെട്ടിപ്പിടിക്കുകയും ചെയ്തതായി നടി വെളിപ്പെടുത്തി.
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)