Connect with us

കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ്; പ്രോട്ടോകോള്‍ ലംഘിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നതായാണ് വിവരം

News

നിരവധി ആരാധകരുള്ള താരങ്ങളാണ് ബോളിവുഡ് നടികളായ കരീന കപൂറും അമൃത അറോറയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇരുവരും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു.

തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. കരീനയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.

അടുത്തിടെ നടന്‍ കമല്‍ഹാസനും കോവിഡ് ബാധിച്ചിരുന്നു. കുറച്ചു നാളത്തെ ആശുപത്രി വാസത്തിനു ശേഷം താരം രോഗമുക്തനായിരുന്നു. നവംബര്‍ 22നാണ് കമലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

More in News

Trending

Recent

To Top