Malayalam
ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു, പണത്തിന് വേണ്ടി മാത്രമാണ് താനിത് ചെയ്യുന്നത്; തുറന്ന് പറഞ്ഞ് കനി കുസൃതി
ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു, പണത്തിന് വേണ്ടി മാത്രമാണ് താനിത് ചെയ്യുന്നത്; തുറന്ന് പറഞ്ഞ് കനി കുസൃതി
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കനി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. അഭിനയം തനിക്ക് പാഷനല്ല. താന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു.
2000-2010 കാലത്ത് റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി പറയുന്നത്.
അതേസമയം, കനിയുടേതായി പുറത്തിറങ്ങിയ ബിരിയാണ് എന്ന ചിത്രത്തിന് വളരെയേറ പ്രശംസയാണ് ലഭിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച രംഗത്തെത്തിയതും. എന്നാല്‍ റോഷന് ആന്‍ഡ്രൂസ് കനിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്.
നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
