മരക്കാറിനു മുമ്പ് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്; ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും
മരക്കാറിനു മുമ്പ് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്; ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും
മരക്കാറിനു മുമ്പ് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്; ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും
പ്രിയദര്ശന് സംവിധാനത്തില്‍ തയ്യാറായ പുതിയ ബോളിവുഡ് ചിത്രമായ ‘ഹംഗാമ 2’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.
പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2.
ഹംഗാമ 2 ആദ്യ സിനിമ ‘ഹംഗാമ’യുടെ തുടര്‍ക്കഥ അല്ലെന്നും പുതിയ കഥയായിരിക്കുമെന്നും പ്രിയദര്ശന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയദര്‍ശന്റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ഹംഗാമ. 2003 ലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്.
തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. ഇരുവരും...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും പാടിയ അത്രയും ഗാനങ്ങൾ...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധയാകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍...