Malayalam
ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാല്‍ മീഡിയയില്‍ എത്തി, മിഷന്‍ സി കണ്ടു കഴിഞ്ഞ ശേഷം ജോഷി സാര്‍ പറഞ്ഞത്!; ചില ദിവസങ്ങള്‍ അങ്ങനെയാണെന്ന് കൈലാഷ്
ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാല്‍ മീഡിയയില്‍ എത്തി, മിഷന്‍ സി കണ്ടു കഴിഞ്ഞ ശേഷം ജോഷി സാര്‍ പറഞ്ഞത്!; ചില ദിവസങ്ങള്‍ അങ്ങനെയാണെന്ന് കൈലാഷ്
ഏറെ ശ്രദ്ധക്കപ്പെട്ട ചിത്രമായിരുന്നു അപ്പാനി ശരത് നായകനായി എത്തിയ മിഷന്‍ സി. ചിത്രത്തില്‍ നടന്‍ കൈലാഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ കൈലാഷിന്റെ പ്രകടനത്തിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജോഷി. കൈലാഷ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസം കടന്നുപോയത്. കാരണം, അന്നാണ് ജനപ്രിയസിനിമയ്ക്ക് പുതിയ വ്യാകരണം ചമച്ച സാക്ഷാല്‍ ജോഷി സാര്‍ ‘മിഷന്‍ സി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാല്‍ മീഡിയയില്‍ എത്തിയത്. അദ്ദേഹത്തോടൊപ്പമിരുന്ന് സിനിമ കാണാന്‍ കഴിഞ്ഞത് എന്റെയും അപ്പാനി ശരത്തിന്റെയും അസുലഭ ഭാഗ്യം!
ശിഷ്യതുല്യനായ വിനോദ് ഗുരുവായൂരിന്റെ മിഷന്‍ കണ്ടുകഴിഞ്ഞ ശേഷം സിനിമ മൊത്തത്തില്‍ നന്നായിരിക്കുന്നുവെന്ന് ജോഷി സാര്‍ പറഞ്ഞത് ‘ടീം മിഷന്‍ സി’ക്കു കിട്ടുന്ന ആദ്യ അംഗീകാരമായി. സാര്‍ പിന്നീട് എന്റടുത്തുവന്ന് ‘നല്ല പെര്‍ഫോര്‍മന്‍സ്’ എന്നു പറഞ്ഞത് മനസിലെ ഓട്ടോഗ്രാഫില്‍ എന്നും തിളങ്ങുന്ന വാക്കുകളായി.
നായക കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനിയെയും അദ്ദേഹം അനുമോദിച്ചു. ചില ദിവസങ്ങള്‍ അങ്ങനെയാണ്. ജോഷിസാറിനെപ്പോലെ വരും. മനസില്‍ ചില നല്ല കാര്യങ്ങള്‍ എന്നന്നേക്കുമായി കോറിയിടും. ജനപ്രിയ മലയാളസിനിമയുടെ കാരണവരും കാര്‍ണിവലുമായ പ്രിയ ജോഷി സാര്‍, അങ്ങേയ്ക്കു നന്ദി എന്നാണ് കൈലാഷ് പറഞ്ഞത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മിഷന്‍ സിയുടെ ഒരു മേക്കിങ് വീഡിയോ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകര്‍ക്കുന്നതും റോപ്പില്‍ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവര്‍ത്തകര്‍ ബസ്സിന് മുകളില്‍ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങള്‍ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്.
ചിത്രത്തില്‍ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്.’സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇടുക്കിയിലായിരുന്നു ‘മിഷന്‍ സി’യുടെ ചിത്രീകരണം നടന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)