Connect with us

ജോജിയിലെ ജോമോന്‍ ക്ലിക്ക് ആയി, ബാബു രാജിനെ തേടി ആ നടന്റെ ഫോണ്‍ കോള്‍!, അദ്ദേഹത്തോടൊപ്പം പുതിയ ചിത്രത്തില്‍ അവസരവും

Malayalam

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രമായിരുന്നു ജോജി. ചിത്രത്തില്‍ ജോമോന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ബാബു രാജായിരുന്നു. ചിത്രം ഏറെ ഹിറ്റായതിനു ശേഷം നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ ഇപ്പോഴിതാ തമിഴ് നടന്‍ വിശാലിനും ജോജിയിലെ ജോമോന്‍ എന്ന ബാബുരാജിന്റെ കഥാപാത്രത്തെ ഇഷ്ടമായിരിക്കുകയാണ്. കൂടാതെ തന്റെ പുതിയ ചിത്രത്തിലേക്കും ബാബുരാജിനെ വിശാല്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. തുപ ശരവണന്റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്.

ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച ചിത്രത്തില്‍ നായികയാവുന്നത് തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതിയാണ്. ചിത്രത്തിലേക്ക് ക്ഷണിക്കാനായി വിശാല്‍ തന്നെയാണ് തന്നെ ഫോണില്‍ വിളിച്ചതെന്നും ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

30 ദിവസത്തെ ഡേറ്റ് ആണ് ബാബുരാജ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് കൂടാതെ ചെന്നൈയിലും കുറച്ച് ഭാഗം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. കവിന്‍ രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രവീണ രവിയും അഭിനയിക്കുന്നുണ്ട്. സംഗീതം യുവന്‍ ഷങ്കര്‍ രാജ. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. ഓഡിയോഗ്രഫി തപസ് നായക്.

More in Malayalam

Trending