‘എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന ”മേരിക്കുട്ടി’ ആദ്യത്തെ 3 ദിവസം ഇവള് എന്നിലേക്ക് പ്രവേശിച്ചില്ല; ‘ഞാന്‍ മേരിക്കുട്ടി’യുടെ മൂന്നാം വാര്‍ഷികത്തില്‍ കുറിപ്പുമായി ജയസൂര്യ

ജയസൂര്യയുടെ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച ചിത്രമായിരുന്നു ‘ഞാന്‍ മേരിക്കുട്ടി’. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. തന്നിലെ സ്ത്രീയെ തനിക്ക് വ്യക്തമാക്കി തന്ന കഥാപാത്രമാണ് മേരിക്കുട്ടി എന്ന് അദ്ദേഹം പറഞ്ഞു.
‘എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന ”മേരിക്കുട്ടി’. ആദ്യത്തെ 3 ദിവസം ഇവള് എന്നിലേക്ക് പ്രവേശിച്ചില്ല. എനിക്ക് ഇത് അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും എന്നില്‍ നിന്നും ഇവള് തകര്‍ത്തെറിഞ്ഞു. പ്രാര്‍ത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവള്‍ക്ക് മുന്നില്‍ അല്ലെങ്കില്‍ ഞാന്‍ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍, ആ ‘ശക്തി’ എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച് അനുഭവിക്കാനുള്ള അവസരം തന്നു. നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വര്‍ഷം എന്നായിരുന്നു താരം അറിയിച്ചത്.
രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ 2018 ജൂണ്‍ 15നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ജയസൂര്യയും ഈ ചിത്രത്തിന്റെ ഒരു സഹസംവിധായകനായിരുന്നു. മേരിക്കുട്ടി എന്ന ഒരു ട്രാന്‍സ്ജെന്റിന്റെ ജീവിതവും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ജുവല്‍ മേരി, ജിന്‍സ് ബാസ്ക്കര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...