Connect with us

മണികുട്ടനെ മലർത്തി അടിച്ച് ആ മത്സരാർത്ഥി! കുതിച്ച് ഉയരാൻ തുടങ്ങി സൂര്യ… ഏറ്റവും പിന്നിൽ സായ്; അമ്പരന്ന് പ്രേക്ഷകർ

Malayalam

മണികുട്ടനെ മലർത്തി അടിച്ച് ആ മത്സരാർത്ഥി! കുതിച്ച് ഉയരാൻ തുടങ്ങി സൂര്യ… ഏറ്റവും പിന്നിൽ സായ്; അമ്പരന്ന് പ്രേക്ഷകർ

മണികുട്ടനെ മലർത്തി അടിച്ച് ആ മത്സരാർത്ഥി! കുതിച്ച് ഉയരാൻ തുടങ്ങി സൂര്യ… ഏറ്റവും പിന്നിൽ സായ്; അമ്പരന്ന് പ്രേക്ഷകർ

ആദ്യത്തെ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ബിഗ് ബോസ്സ് മലയാളം മൂന്നാം ഭാഗത്തിനായിരുന്നു. സീസൺ 3 ൽ എത്തിയ ഭൂരിഭാഗം മത്സരാർഥികളും വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. പുതുമുഖങ്ങൾക്ക് പോലും മികച്ച പ്രേക്ഷക സ്വീകാര്യ ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇൻസ്റ്റഗ്രാമിലുള്ള താരങ്ങളു‍‍ടെ ഫോളോവേഴ്സിന കുറിച്ചാണ്.

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി നടൻ മണിക്കുട്ടൻ ആയിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ താരത്തിന് അല്ല കൂടുതൽ ഫോളോവേഴ്സുള്ളത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ ഒന്നാം സ്ഥാനത്ത് റംസാൻ ആണ്. 401 കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 223 പോസ്റ്റുകളാണ് റംസാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

രണ്ടാം സ്ഥാനം ഡിംപൽ ഭാലിനാണ്. 246 കെ ഫോളോവേഴ്സാണ് ഡിംപലിനുളളത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഡിപംൽ. 672 ൽ പരം പോസ്റ്റുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെയാണ് ഡിംപലിനെ മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ അറിയപ്പടാൻ തുടങ്ങിയത്.

മൂന്നാം സ്ഥാനത്താണ് മണിക്കുട്ടൻ. ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ് താരം ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത് 150 കെ ഫോളോവേഴ്സാണ് നടനുള്ളത്. 22 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാണ് താരം.

നാലാം സ്ഥാനത്ത് ഋതു മന്ത്രയാണ്. മേഡലും ഗായികയുമായ ഋതുവിനെ പ്രേക്ഷകർ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് ബി. ബി ഷോയിലൂടെയാണ്. 108 കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 252 പോസ്റ്റുകൾ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുമുണ്ട്. അഞ്ചാം സ്ഥാനത്ത് നടൻ നോബി മാർക്കോസാണ്. 107 കെ ഫോളോവേഴ്സാണ് ഇതുവരെയുള്ളത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് നോബി ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത്.

ബിഗ് ബോസ്സിൽ നിന്നും അവസാനം പുറത്ത് പോയ മത്സരാർത്ഥി സൂര്യയ്ക്ക് 79.4 കെ ഫോളോവേഴ്സാണ് ഉള്ളത്. 2042 പേരെ സൂര്യ ഫോളോ ചെയ്യുന്നുണ്ട്. 148 പോസ്റ്റുകളാണ് സൂര്യ പങ്കുവെച്ചത്. ബിഗ് ബോസ്സിൽ നിന്നും പുറത്തെത്തിയതിന് ശേഷമായിരുന്നു സൂര്യ സോഷ്യൽ മീഡിയയിൽ സജീവമായത്. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ഇടവേള എടുത്തിരുന്നു. ഏറെ വൈകാതെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.


ഇതിന് പിന്നാലെ സൂര്യയുടെ പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. സൈബര്‍ ആക്രമണവും നേരിട്ട സൂര്യ ആത്മവിശ്വാസത്തോടെ പുതിയ ഫോട്ടോഷൂട്ടുകളുമായി രംഗത്ത് എത്തിയിരുന്നു

ആറാം സ്ഥാനത്ത് സായി വിഷ്ണുവാണ്. 89.4കെ പേരാണ് സായിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 211 പോസ്റ്റുകളാണ് സായ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിലൂടെയാണ് സായിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഏഴാം സ്ഥാനത്ത് കിടിലൻ ഫിറോസാണ്. 60.5 കെ ഫോളോവേഴ്സാണ് കിടിലത്തിനുള്ളത് . ഫേസ്ബുക്കിലും കിടിലത്തിന് മികച്ച ഫോളേവേഴ്സുണ്ട്. 1831 ൽ പരം പോസ്റ്റുകളാണ് ഇതിനോടകം തന്നെ താരം പങ്കുവെച്ചിരിക്കുന്നത്. 60 കെ ഫോളോവേഴ്സാണ് നടൻ അനൂപിനുള്ളത്. 390 പോസ്റ്റുകൾ താരം ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top