Malayalam
അപ്പു എന്‍ ഭട്ടതിരി ത്രില്ലര്‍ ചിത്രം നിഴലിന്റെ തമിഴ് ‘മായാ നിഴല്‍’; വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍!
അപ്പു എന്‍ ഭട്ടതിരി ത്രില്ലര്‍ ചിത്രം നിഴലിന്റെ തമിഴ് ‘മായാ നിഴല്‍’; വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍!
കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവർ നായകാ നായികമാരായിട്ടെത്തിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു നിഴൽ. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആദ്യം റിലീസ് ചെയ്തത് തിയറ്ററിൽ ആയിരുന്നു . ഏപ്രിലിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് കൊറോണ രണ്ടാം തരംഗം കാരണം ആമസോണ്‍ പ്രൈമിലൂടെയും റിലീസ് ചെയ്യുകയുണ്ടായി.
നിഴലിന്റെ തമിഴ് മൊഴിമാറ്റം ഇപ്പോള്‍ റിലീസിന് തയാറെടുക്കുകയാണ്. ‘മായാ നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ ഒരു സീന്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. മലയാളം ചിത്രം നിഴല്‍ കണ്ടിട്ടില്ലാത്ത തമിഴ് പ്രേക്ഷകരില്‍ സസ്‌പെന്‍സ് നിറയ്ക്കുന്ന തരത്തിലുള്ള വീഡിയോയാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
എസ്. സഞ്ജീവ് തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. ടീം എ വെഞ്ച്വറിന്റെ ബാനറില്‍ പി. അമുധവനാണ് മായാ നിഴല്‍ നിര്‍മിച്ചത്.ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു നിഴല്‍. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു നിഴല്‍. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ സിനിമയെ തമിഴ് പ്രേക്ഷകർ സ്വീകരിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അണിയറപ്രവർത്തകൾ.
about nizhal