Malayalam
‘നിഴല്‍’ സിനിമയുടെ ഡിലീറ്റഡ് സീന്‍സ് പുറത്ത്, ; നയൻതാര ചാക്കോച്ചൻ കെമിസ്ട്രി ചർച്ചയാക്കി ആരാധകർ!
‘നിഴല്‍’ സിനിമയുടെ ഡിലീറ്റഡ് സീന്‍സ് പുറത്ത്, ; നയൻതാര ചാക്കോച്ചൻ കെമിസ്ട്രി ചർച്ചയാക്കി ആരാധകർ!
അപ്പു എന്‍. ഭട്ടതിരിയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന സിനിമയായിരുന്നു നിഴൽ. കുഞ്ചാക്കോ ബോബന്‍ നയന്‍താര താരജോടിയായി എത്തിയ ആദ്യ സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ നിഴല്‍ സിനിമയിലെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കോളെജ് പരിസരത്ത് കുഞ്ചാക്കോ ബോബന്‍ മാസ്‌കുമായി ഇരിക്കുന്നതും പെണ്‍കുട്ടികളടക്കമുള്ളവര്‍ ചാക്കോച്ചനെ ശ്രദ്ധിക്കുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഡിലീറ്റഡ് സീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു സൈക്കളോജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ചാക്കോച്ചന്‍, നയന്‍താര, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, ദിവ്യപ്രഭ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിട്ടുള്ള ബോബി ജോണ്‍ എന്ന കഥാപാത്രത്തിനെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അനശ്വരമാക്കിയത് . ശര്‍മിയായി നയന്‍താരയും മകന്‍ നിധിയായി ഐസിനും എത്തുന്നു.
ഏപ്രില്‍ ഒന്‍പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു സിനിമാ ആസ്വാദകരിൽ നിന്നും ഉണ്ടായത്.
about nizhal movie