Malayalam
നീ എന്റെ ജീവിതത്തിന്റെ ഭാഗമാണ്; ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന് ഖാന് വിവാഹിതനായി; ചടങ്ങുകള്‍ നടന്നത് വളരെ ലളിതമായി
നീ എന്റെ ജീവിതത്തിന്റെ ഭാഗമാണ്; ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന് ഖാന് വിവാഹിതനായി; ചടങ്ങുകള്‍ നടന്നത് വളരെ ലളിതമായി
ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന് ഖാന് വിവാഹിതനായി. വിവാഹ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വധുവിനൊപ്പമുള്ള ചിത്രവും ഇമ്രാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നീ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന ക്യാപ്ഷനോടെയാണ് ഇമ്രാന് ചിത്രം പങ്കുവെച്ചത്. വളരെ ലളിതമായി ആയിരുന്നു ചടങ്ങുകള്‍. ചടങ്ങിനിടെ ഇമ്രാന്റെ പാട്ടിന് വധു താളം പിടിക്കുന്നതും കാണാം.
ഐഡിയ സ്റ്റാര്‍ സിംഗറില്‍ എത്തിയതോടെയാണ് ഇമ്രാന് ശ്രദ്ധിക്കപ്പെടുന്നത്. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകള്‍ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാന്. ഇതിനിടെയാണ് താരം ഗള്‍ഫില്‍ പോകുന്നത്. ഒരു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷം ഗാനമേളയൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാള് കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാം വികാരഭരിതനായിട്ടാണ് പരിപാടിയുടെ അവതാരകയായ ലക്ഷ്മി ജയനോട് ഇമ്രാന് പറഞ്ഞത്.
അവരുടെ മകന് ആയിരുന്നില്ലെങ്കില്‍ ഒരിക്കലും ഞാന്‍ പാട്ടുകാരന് ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവര്‍ ആണ് കാരണം. ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും ഇമ്രാന് പറഞ്ഞിരുന്നു.
