Connect with us

നില ബേബി ചേച്ചിയാകാന്‍ പോകുന്നു…!? പേളി രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍

Malayalam

നില ബേബി ചേച്ചിയാകാന്‍ പോകുന്നു…!? പേളി രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍

നില ബേബി ചേച്ചിയാകാന്‍ പോകുന്നു…!? പേളി രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഇപ്പോള്‍ ഇരുവരുടെയും മകള്‍ നിലയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ കുഞ്ഞ് ജനിച്ച് ഒമ്പതാം മാസം ആയിട്ടും പേളിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഓരോ ദിവസവും പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ സ്‌നേഹത്തോടെ നില ബേബി എന്നാണ് മകളെ വിളിക്കുന്നത്.

കഴിഞ്ഞ ദിവസം നില ബേബി സാന്തക്ലോസ് ആയി എത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ പേളിയുടെ കുടുംബത്തിലേയ്ക്ക് പുതിയ സന്തോഷം എത്തുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നില ബേബി ചേച്ചിയാകാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. പിന്നാലെ പേളി രണ്ടാമതും ഗര്‍ഭിണിയായോ എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കാര്യം അറിയാതെ പലരും ആശംസകളുമായും എത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ താരങ്ങള്‍ തന്നെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് എത്തിയിരുന്നു. നില ബേബിയും ഞങ്ങള്‍ രണ്ടാളും സുഖമായിരിക്കുന്നുവെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നുമാണ് ഇരുവരും പറയുന്നത്. തങ്ങളുടെ ഭാഗം ഇരുവരും വ്യക്തമാക്കിയതോടെ പേളിയുടെ അനുജത്തി റേച്ചലിലേയ്ക്കായി അടുത്ത സംശയം. റേച്ചലാണ് അമ്മയാകാന്‍ ഒരുങ്ങുന്നതെന്നാണ് ഇതിനു പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍.

ചേച്ചി അവതാരകയായും അഭിനേത്രിയായും തിളങ്ങിയപ്പോള്‍ ഫാഷന്‍ ലോകത്തായിരുന്നു റേച്ചല്‍ കഴിവ് തെളിയിച്ചത്. ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ റേച്ചല്‍ വ്യത്യസ്തമായ ഡിസൈന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. റേച്ചലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ ജീവിതപങ്കാളിയാക്കിയത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ എന്‍ഗേജ്മെന്റ്.

2 വര്‍ഷമായി ഞങ്ങള്‍ ഈ സുദിനത്തിനായി കാത്തിരിക്കുകയായിരുന്നു, അതേ, ഞങ്ങള്‍ വിവാഹിതരായിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് റേച്ചല്‍ മാണി കുറിച്ചത് ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ടവരുടെ അനുഗ്രഹാശംസയ്ക്ക് നന്ദിയും കുറിച്ചിരുന്നു റേച്ചല്‍. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി, ഞങ്ങള്‍ പുതിയ ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് റേച്ചല്‍ കുറിച്ചിരുന്നു.

2018 ഡിസംബറില്‍ ആയിരുന്നു പേളിയുടെയും ശ്രിനിഷിന്റെയും വിവാഹം. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടി അഭിനയിക്കുകയാണ് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്യാമറയ്ക്ക് മുന്നിലെ രഹസ്യ സംസാരം വൈറലായി മാറിയതോടെയായിരുന്നു മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും വിവാഹിതരായത്.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് പേളി പങ്കിട്ട വീഡിയോ വൈറലായിരുന്നു. പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ ഹോം ടൂര്‍ ചെയ്യാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും, എങ്ങനെയാണെന്നറിയില്ല ഞങ്ങള്‍ അത് ചെയ്യുകയാണെന്നും പറഞ്ഞാണ് പുതിയ വീഡിയോയുമായെത്തിയത്. നിങ്ങളെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പേളി സംസാരിച്ചത്. വീട്ടിലെ ഷൂ റാക് മുതലുള്ള സാധനങ്ങളെല്ലാം ഇരുവരും കാണിച്ചിരുന്നു. മകളായ നിലയുടെ കളിപ്പാട്ടങ്ങളും അവള്‍ക്ക് ലഭിച്ച സമ്മാനങ്ങളുമെല്ലാം അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഓപ്പണ്‍ കിച്ചണായതിനാല്‍ അടുക്കളയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്.

വീട്ടിലെ ഗസ്റ്റ് റൂമും പേളി പരിചയപ്പെടുത്തി. രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്. നിലയ്ക്ക് ഏത് റൂമാണെന്ന് എല്ലാവരും ചോദിക്കും. നിലവില്‍ അങ്ങനെയൊരു റൂമില്ല. ബിഗ് ബോസിലെ ചിത്രം ബെഡ്‌റൂമില്‍ വെച്ചതിനെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു. റേച്ചല്‍ തന്ന സമ്മാനത്തെക്കുറിച്ചും പേളി വിശദമാക്കിയിരുന്നു.

പേളിഷിന്റെ പാട്ടും അവസ്ഥയും ഹിമാലയന്‍ യാത്രയുമെല്ലാം എഡിറ്റ് ചെയ്തത് ഇവിടെ വെച്ചാണ്. ഞങ്ങളേറ്റവും കൂടുതല്‍ ഇരിക്കുന്ന സ്ഥലം ബാല്‍ക്കണിയാണ്. പേളിഷ് നിമിഷങ്ങളുടെ കുറേ ചിത്രങ്ങളെല്ലാം ഇവിടെയുണ്ട്. റഷ്യ ടൂര്‍ പോയത് പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നുന്നത്. എങ്ങനെയുണ്ടായിരുന്നു ഹോം ടൂര്‍ എന്നും പേളി ചോദിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും ചിരിപ്പിച്ചുള്ള ഹോം ടൂര്‍ കണ്ടതെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.

More in Malayalam

Trending