Connect with us

‘എന്നോട് ക്ഷമിക്കണം മാഡം’…, സോറി!, മോഹന്‍ലാലിനെ കൊണ്ട് ഷീലു എബ്രഹാമിനോട് മാപ്പ് പറയിച്ച് സിദ്ദിഖ്; അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെ സംഭവിച്ചത്

Malayalam

‘എന്നോട് ക്ഷമിക്കണം മാഡം’…, സോറി!, മോഹന്‍ലാലിനെ കൊണ്ട് ഷീലു എബ്രഹാമിനോട് മാപ്പ് പറയിച്ച് സിദ്ദിഖ്; അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെ സംഭവിച്ചത്

‘എന്നോട് ക്ഷമിക്കണം മാഡം’…, സോറി!, മോഹന്‍ലാലിനെ കൊണ്ട് ഷീലു എബ്രഹാമിനോട് മാപ്പ് പറയിച്ച് സിദ്ദിഖ്; അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെ സംഭവിച്ചത്

മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്നത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും കുറ്റപ്പെടുത്തിയും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ആദ്യം രംഗത്തെത്തിയത് തിലകന്റെ മകനായ ഷമ്മി തിലകന്‍ ആയിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താല്‍ തന്റെ പത്രിക തള്ളി എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്ലാനിംഗുകളും കാര്യങ്ങളുമാണ് അമ്മയുടെ മക്കള്‍ക്കിടയിലുള്ളതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം താരങ്ങളെല്ലാം ഒത്തു കൂടി ജനറല്‍ ബോഡി യോഗം കൂടിയിരുന്നു. ഇതില്‍ ചില താരങ്ങള്‍ പ്രസംഗിക്കുന്നതിനിടെ ഷമ്മി തിലകന്‍ അത് മൊബൈലില്‍ പകര്‍ത്തുകയുണ്ടായി.

ഇത് ചില താരങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റ് ശ്വേത മേനോന്റെയും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. തുടര്‍ന്ന് ശ്വേത പരിസരം നോക്കാതെ പൊട്ടിത്തെറിക്കുകയും ഷമ്മിയെ അമ്മയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന മുറവിളി ഉയരുകയും ചെയ്തു. ഇതിനെ പ്രതികൂലിച്ച് പല താരങ്ങളും മുന്നോട്ട് എത്തുകയും ചെയ്തു. ഷമ്മി തിലകനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് ജനാധിപത്യ മാര്‍ഗങ്ങളില്‍ ആകണമെന്നാണ് നടി ഷീലു എബ്രഹാം പറഞ്ഞത്.

ഷീലു തന്റെ നിലപാട് വ്യക്തമാക്കിയതോടെ മോഹന്‍ലാല്‍ അടുത്തിരുന്ന സിദ്ദിഖിന്റെ ചെവിയില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. ഇതിനു പിന്നാലെ മൈക്കിലൂടെ ഈ സ്ത്രീയ്‌ക്കെന്താ തലയ്ക്ക് സ്ഥിരക്കേട് എന്തെങ്കിലും ഉണ്ടോയെന്നാണ് മോഹന്‍ലാല്‍ വരെ പറയുന്നതെന്ന് സിദ്ദിഖ് പരസ്യമായി പറഞ്ഞതോടെ സംഭവം കൈവിട്ട് പോയി. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍, മോഹന്‍ലാല്‍ എന്ന വലിയ നടന്‍, ഒരു നടിയ്‌ക്കെതിരെ അതിലുപരി ഒരു സ്ത്രീയ്‌ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താമോ എന്നായി ചോദ്യം. സംഭവത്തിന്റെ ഗുരുതാരവസ്ഥ ബോധ്യപ്പെട്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ ഷീലു എബ്രഹാമിനോട് ക്ഷമിക്കണമെന്നും എനിക്ക് തെറ്റ് പറ്റി സോറി മാഡം എന്നും തുടര്‍ച്ചയായി പറഞ്ഞു.

ഇതെല്ലാം തന്നെ സിദ്ദിഖിന്റെ തന്ത്രമെന്നാണ് അനുമാനിക്കേണ്ടത്. മോഹന്‍ലാലിനെ പോലെ ഒരു വലിയ നടനെ കൊണ്ട് ഷീലു എബ്രഹാമിന്റെ കാലില്‍ വീണു മാപ്പ് പറയിക്കണമെങ്കില്‍ സിദ്ദിഖിന്റെ തന്ത്രങ്ങള്‍ വേറെ ലെവലിലേയ്ക്ക് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന നടപടിയാണ് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ഷമ്മി തിലകനും പറയുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സിദ്ദിഖിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. സിദ്ധിഖ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം തന്നെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരില്‍ നോമിനേഷന്‍ തള്ളിയ വ്യക്തി താന്‍ മാത്രമാണ്. സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമയാിരുന്നു താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായി വോട്ട് തേടി നടന്‍ സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടത്. ‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല’, എന്നായിരുന്നു കുറിപ്പ്.

ഇതിനെതിരെയാണ് ഷമ്മി തിലകന്‍ രംഗത്തെത്തിയത്. പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ തനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായതാണ്.സിദ്ധിഖിന്റെ പരാമര്‍ശത്തിലൂടെ അദ്ദേഹം തന്റെ ധാരമികതതയാണ് വെളിവാക്കിയത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും ഈ വിഷയം ജനറല്‍ ബോഡിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് തന്റെ തിരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top