Connect with us

ഒട്ടും കംഫര്‍ട്ടബിള്‍ അല്ല, ഇമ്രാന്‍ ഹാഷ്മി ചിത്രത്തിനോട് നോ പറയാനുള്ള കാരണത്തെ കുറിച്ച് ഭാവന

Malayalam

ഒട്ടും കംഫര്‍ട്ടബിള്‍ അല്ല, ഇമ്രാന്‍ ഹാഷ്മി ചിത്രത്തിനോട് നോ പറയാനുള്ള കാരണത്തെ കുറിച്ച് ഭാവന

ഒട്ടും കംഫര്‍ട്ടബിള്‍ അല്ല, ഇമ്രാന്‍ ഹാഷ്മി ചിത്രത്തിനോട് നോ പറയാനുള്ള കാരണത്തെ കുറിച്ച് ഭാവന

മലയാളത്തില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് ഭാവന. നാല് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തെലുങ്കിലും കന്നഡയിലും താരം സജീവമാണ്. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ആ ബോളിവുഡ് ചിത്രത്തോട് നോ പറയുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

ഇതേ കുറിച്ച് ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലേയ്ക്ക് ആയിരുന്നു ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞു എന്നാണ് ഭാവന പറയുന്നത്.

എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന് തോന്നിയെന്നാണ് താരം പറയുന്ത്. ഇതോടെയാണ് ഭാവന ചിത്രത്തോട് നോ പറയുന്നത്. രണ്ട് മൂന്ന് ദിവസം ആ സിനിമയെ കുറിച്ചുള്ള സംസാരമൊക്കെ ഉണ്ടായിരുന്നു. പിന്നെ താനത് വിടുകയായിരുന്നു.

അതേസമയം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഭാവന പറയുന്നു. ഇതിന്റെ ഭാഗമായി തന്നോട് മുംബൈയില്‍ വന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈ വരെ യാത്ര ചെയ്യുന്നതും ഓഡിഷന്‍ നല്‍കുന്നതൊന്നും താല്‍പര്യമില്ലാത്തതിനാല്‍ നോ പറയുകയായിരുന്നു.

താന്‍ ഒരിക്കലും ബോളിവുഡ് സിനിമയുടെ ഭാഗാമാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഭാവന പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍സ്‌പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top