Connect with us

ക്രൂരൻ കാക്കേ… കൂട് എവിടെ?; ഈ കളിയിൽ ഋഷിയ്ക്ക് ജയം; ശേഖരൻ ആര്യ കഥയും പരമ്പരയിൽ ആവശ്യമുണ്ട്; ഒളിഞ്ഞിരിക്കുന്ന ആ അപ്രതീക്ഷിത ട്വിസ്റ്റ് ഇതാണ്!

Malayalam

ക്രൂരൻ കാക്കേ… കൂട് എവിടെ?; ഈ കളിയിൽ ഋഷിയ്ക്ക് ജയം; ശേഖരൻ ആര്യ കഥയും പരമ്പരയിൽ ആവശ്യമുണ്ട്; ഒളിഞ്ഞിരിക്കുന്ന ആ അപ്രതീക്ഷിത ട്വിസ്റ്റ് ഇതാണ്!

ക്രൂരൻ കാക്കേ… കൂട് എവിടെ?; ഈ കളിയിൽ ഋഷിയ്ക്ക് ജയം; ശേഖരൻ ആര്യ കഥയും പരമ്പരയിൽ ആവശ്യമുണ്ട്; ഒളിഞ്ഞിരിക്കുന്ന ആ അപ്രതീക്ഷിത ട്വിസ്റ്റ് ഇതാണ്!

കൂടെവിടെ ഇനി തിരിച്ചു കിട്ടില്ല, ഇത് ഞമ്മടെ കൂടെവിടെ അല്ല, ഞമ്മടെ കൂടെവിടെ ഇങ്ങനെ അല്ല… ഇതിൽ ആരാണ് നായകനും നായികയും… ഋഷിയ്ക്കും സൂര്യയ്ക്കും സ്പെയിസ് ഇല്ല. കഥ മാറിപ്പോയി…തുടക്കത്തിലേ കൂടെവിടെ സീരിയൽ ത്രില്ല് ഇപ്പോൾ ഇല്ല… ഇങ്ങനെ കുറെ കമെന്റ്സ്…

ഇന്നത്തെ എപ്പിസോഡ് കണ്ടവരാണ് കൂടുതൽ പേരും ഏഷ്യാനെറ്റ് പ്രൊമോയ്ക്ക് താഴെ കമെന്റിട്ടിരിക്കുന്നത്. ശരിക്കും ലോജിക് പ്രശ്നം ഉണ്ട്. അതില്ല എന്ന് ഞാൻ പറയുന്നില്ല,,, എന്നാലും കഥയ്ക്ക് കുഴപ്പം സംഭവിച്ചിട്ടില്ല… നമ്മളൊക്കെ ഋഷിയെ സംശയിച്ചു പക്ഷെ ഋഷി ബുദ്ധിപരമായൊരു നീക്കമാണ് കഥയിൽ വരുത്തിയിരിക്കുന്നത്..

പിന്നെ എല്ലാവരെയും അല്ലെങ്കിൽ കുറച്ചുപേരെയെങ്കിലും മുഷിപ്പിക്കുന്നത് ശേഖരന്റെ കഥയാണ്. പക്ഷെ ഇവിടെ ശേഖരനും ആവശ്യമാണ്. ഇപ്പോൾ ശേഖരന്റെ കഥയിലൂടെ കൂടെവിടെ പരമ്പര പോകുന്നതിൽ ഒരു കാരണമുണ്ട് . അതായത്, സൂര്യയും ഋഷിയും കരിപ്പെട്ടി സാബുവിൽ നിന്നും രക്ഷപെട്ട് പോകുമ്പോഴാണ് ആര്യയും ശേഖരനും മോഹനന്റെ കൈയിൽ നിന്നും രക്ഷപ്പെടുന്നത്.

സൂര്യയും ഋഷിയും ഗ്ലോറി ആന്റിയുടെ ഹോം സ്റ്റേയിലും ആലഞ്ചേരി തറവാട്ടിലും ഹൈ ടെക്ക് ജീവിതം ആസ്വദിക്കുമ്പോൾ ആര്യയും ശേഖരനും തുറമുഖത്ത് പുതിയ ഒരു കൂട് ഉണ്ടാക്കുകയായിരുന്നു. പിന്നെ രണ്ടുകൂട്ടരേയും തിരിച്ചു നാട്ടിൽ എത്തിച്ചതും ഒരേ സമയത്തുതന്നെ.. അതായത് തുടക്കം മുതൽ രണ്ട് ജോഡികളെയും ഒരുപോലെ തന്നെയാണ് കൊണ്ടുപോയത്. ഇപ്പോഴും രണ്ടുകൂട്ടർക്കും ഒരുപോലെ പ്രശ്നം വന്നിരിക്കുകയാണ്…

ആര്യ ശേഖരൻ ബന്ധത്തിൽ മോഹനൻ കറിയാച്ചൻ പാരയാകുമ്പോൾ ജഗനും റാണിയമ്മയും സൂര്യ ഋഷി ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കഥ ഈ ഒരു ട്രാക്കിൽ തുടർച്ചയോടെ തന്നെ ആണ് പോകുന്നതേഞ്ഞകിലും പല രംഗങ്ങളും കാണിക്കാത്തതിനാലാണോ എന്തോ ഒരുപാട് ലോജിക്കില്ലായ്മ ഉണ്ടാകുന്നുണ്ട്.

പ്രധാനമായിട്ടുള്ളത് ഇന്നലെ നിങ്ങൾ എല്ലാവരും ചർച്ച ചെയ്തതുതന്നെ… സൂര്യയും കൈമളും എങ്ങനെ വീട്ടിൽ നിന്നും പുറത്തിറങ്ങി.. ദേവമ്മ ഒന്നമ്പലത്തിൽ പോകാൻ നേരം അവരെ തടഞ്ഞ ഗുണ്ടകൾ എവിടെ? ജഗൻ അവരെ പറഞ്ഞുവിട്ടെങ്കിൽ ആ ഒരു പാർട്ട് കാണിക്കാമായിരുന്നു… പിന്നെ സൂര്യയുടെ കൈയിൽ ഫോൺ ഉണ്ട്… പക്ഷെ വിളിക്കാത്തതിന് കാരണം സൂര്യയുടെ ഈഗോ ആകാനും സാധ്യതയുണ്ട്.

അന്ന് രാത്രി സൂര്യ ഋഷിയോട് പോകാൻ കരഞ്ഞു പറയുന്നതായിരുന്നല്ലോ അവസാനത്തെ അവരുടെ കോംബോ സീൻ… ആ സീനിനു ശേഷം ഉണ്ടായ സൂര്യയുടെ കുറ്റബോധവും ആകാം കാരണം ,… ഇനി ഇതൊന്നുമല്ലെങ്കിൽ ശശി മാമന് മാത്രം അറിയുന്ന മറ്റെന്തെങ്കിലും… ഏതായാലും നമ്മൾ ആഗ്രഹിക്കുന്ന ഒരു ട്രാക്കിൽ എത്തിക്കാൻ ശശി മാമൻ അവിന്നത്ര ശ്രമിക്കുന്നുണ്ട്.

ഋഷി തന്നെ ആണ് ആ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നത്. അതിന്റെ കൂടുതൽ കഥയെല്ലാം വഴിയേ കാണാം… ഏതായാലും ചതിയ്ക്ക് ചതി എന്ന രീതിയിലാണ് ഋഷി കളിക്കുന്നത്… ഇതിലൂടെ റാണിയമ്മയ്ക്ക് നല്ലൊരു പണികിട്ടും.. ആ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് എന്നിങ്ങനെ പോസിറ്റീവ് ആയി പറയാൻ സാധിക്കുന്നത്.

പിന്നെ കഴിഞ്ഞ എപ്പിസോഡ് സൂര്യയേക്കാൾ സ്‌കോർ ചെയ്തത് കൊമ്പൻ ശേഖരൻ ആണ്.. ഋഷി കൊമ്പൻ ശേഖരൻ ഇവർക്ക് രണ്ടാൾക്കും രണ്ട് ബാക്ക്ഗ്രൗണ്ട് ആണ്… ഇതിലെ രണ്ടു നായക കഥാപാത്രങ്ങൾ ഇവരാണ് ഇപ്പോൾ… ഇപ്പോളെന്നു പറയാൻ കാരണം, ഒരുപക്ഷെ സീരിയൽ തുടങ്ങിയപ്പോൾ ഋഷിയും ആദി സാറും ആയിരുന്നിരിക്കണം ടൈറ്റിൽ കാരക്ടർ ആയിരുന്നത്.,. എന്നാൽ, ആദി സാറിന്റെ അഭാവത്തിൽ ടൈറ്റിൽ റോളിലേക്ക് ശേഖരനെ കൊണ്ടെത്തിച്ചതാകും… ഏതായാലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും കടന്നുവന്ന ശേഖരൻ ഋഷി കഥാപാത്രങ്ങൾ രണ്ടു തരത്തിൽ പെരുമാറുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്…

എന്നാൽ സൂര്യയും ആര്യയും ഒരേ സാഹചര്യത്തിൽ വളർന്നു വ്യത്യസ്ത ആറ്റിറ്റ്യൂഡ് നേടിയവർ. അപ്പോൾ ഇവിടെ ഈ നാല് കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യമർക്കുന്നുണ്ട്.. ഇപ്പോഴുള്ള കഥ അനുസരിച്ച് ഇങ്ങനെ ആണ് തോന്നുന്നത്.. ഹിന്ദിയിൽ ചില സീരിയൽ ഒക്കെ നായികാ നായകൻ മാത്രമായിട്ടല്ല വരുന്നത്, ഇതുപോലെ ഒരു സപ്പോർട്ടിങ് കഥാപാത്രം ഇപ്പോഴും ഉണ്ടാകാറുണ്ട്… ഏതായാലും ശേഖരൻ സ്റ്റോറിയും ഇപ്പോൾ വെറുപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്.. ബാക്കി ഒക്കെ വഴിയേ കണ്ടറിയാം…

about koodevide

More in Malayalam

Trending

Recent

To Top