Connect with us

അമ്പാടിയുടെ അമ്മാവൻ മരിച്ചു , അമ്പാടി കൊന്നു; അപ്പോൾ സച്ചിയോ?; അമ്മയറിയാതെ പരമ്പര തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; വമ്പൻ ട്വിസ്റ്റോടെ പ്രേക്ഷകരുടെ ത്രില്ലർ പരമ്പര!

Malayalam

അമ്പാടിയുടെ അമ്മാവൻ മരിച്ചു , അമ്പാടി കൊന്നു; അപ്പോൾ സച്ചിയോ?; അമ്മയറിയാതെ പരമ്പര തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; വമ്പൻ ട്വിസ്റ്റോടെ പ്രേക്ഷകരുടെ ത്രില്ലർ പരമ്പര!

അമ്പാടിയുടെ അമ്മാവൻ മരിച്ചു , അമ്പാടി കൊന്നു; അപ്പോൾ സച്ചിയോ?; അമ്മയറിയാതെ പരമ്പര തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; വമ്പൻ ട്വിസ്റ്റോടെ പ്രേക്ഷകരുടെ ത്രില്ലർ പരമ്പര!

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പര പഴയ പ്രൗഢിയോടെ തിരികെ വന്നിരിക്കുകയാണ്.. ഇനി പുതിയ കളികൾ പഠിക്കാനും പഠിപ്പിക്കാനും ഈ മാഷും സാറും ഒപ്പത്തിനൊപ്പം ഉണ്ടാകും.. എന്താ അങ്ങനെ അല്ലെ നിങ്ങൾക്കും തോന്നിയത് .

എനിക്കങ്ങനെയാണ് തോന്നിയത്. അപ്പോൾ അപർണ്ണയുടെയും വിനീതിന്റേയും പ്രശ്നം ഒരുവിധം സോൾവ് ആയിട്ടുണ്ട്.. ഇനി അവർ ഒളിച്ചും പാത്തും പ്രണയിച്ചോട്ടെ… എന്നാലും ഇതെന്താ വെള്ളരിക്കാ പട്ടണമോ… കല്യാണം കഴിഞ്ഞ് ഇഷ്ടമല്ല എന്ന് പറയുന്നു . ഇപ്പോൾ ദേ ഡിവോഴ്സ് ആകാൻ നേരം പ്രണയം ആണെന്ന് പറയുന്നു. ഒരു കാര്യം ചെയ് . അലീന ടീച്ചർ നിർബന്ധിച്ചു നടത്തിയ വിവാഹം ആയതുകൊണ്ടാണ് അവർക്കത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാഞ്ഞത്,. ഇനി ഒരു ഡിവോസ്‌ഴ്‌സ്‌ കഴിഞ്ഞു മനഃസമാധാനമായിട്ട് ഒന്നും കൂടി കെട്ടിക്കോ..

അപ്പോൾ പിന്നെ അപർണ്ണ വിനീത് പ്രശ്നം സോൾവ്… ഏതായാലും ഇന്നത്തെ പ്രൊമോ കലക്കി.. അലീന ടീച്ചർക്ക് കുത്തേറ്റ കാര്യം അമ്പാടി അറിയുന്ന കിടിലോസ്ക്കി എപ്പിസോഡ് ഇന്നാണ്.. അതുപോലെ ശങ്കരൻ മാമ , ദ്രൗപതി ‘അമ്മ അമ്പാടി സംസാരം ഒരുപാട് മിസ് മിസ് ചെയ്തതാണ്. അതും ഇന്ന് കാണാം…

ആ പത്ര റിപ്പോർട്ട് കാണുമ്പോഴുള്ള അമ്പാടിയുടെ മുഖഭാവം, അപ്പോൾ തന്നെ അമ്മയെ വിളിച്ചു ചോദിച്ചത്… ‘അമ്മ അമ്പാടിയോട് സംസാരിച്ച ശേഷം ശങ്കരൻ മാമയോട് പറയുന്നുണ്ട്, അവൻ അവിടുന്നു ചാടി പോരുന്നാൽ പിന്നെ അങ്ങോട്ട് ചെല്ലാൻ സാധിക്കുമോ ? ഈ വാക്കുകൾ ഒക്കെ സൂചിപ്പിക്കുന്നത് അമ്പാടിയുടെ സ്നേഹമാണ്…

പക്ഷെ ഈ ദ്രൗപതി അമ്മയേക്കാൾ പൊളി ശങ്കരൻ മാമായാണ്… ചാടിപ്പോരുവാണേൽ ചാടിപ്പോരാൻ പാകത്തിന് ഒരു കള്ളം കുഞ്ഞു കണ്ടുപിടിച്ചോളും.. അതെ അതുതന്നെയാണ് ഇനി നടക്കാൻ പോകുന്നത്..

അമ്പാടി അവിടെ നിന്നും പുറപ്പെടാൻ എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. അതിനുള്ള ആദ്യപടി അനുവാദം ചോദിക്കലാണല്ലോ.. ആ അനുവാദം ചോദിക്കൽ നരസിംഹനോട് ചോദിക്കുന്നുണ്ട്… അപ്പോൾ അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാൽ മാത്രമേ ലീവ് അനുവദിക്കാൻ സാധിക്കൂ… എന്ന് നരസിംഹൻ പറയുന്നുണ്ട്…

ഒരു ഞൊടിയിട ആലോചിക്കാൻ സമയം എടുക്കാതെ വേദനയോടെ അമ്പാടി, ” എന്റെ അമ്മാവൻ മരിച്ചു പോയി സാർ ” എന്നാണ് പറയുന്നത്. അത്രയും നിങ്ങൾ പ്രൊമോയിൽ കണ്ടെങ്കിൽ ബാക്കി സംഭവിക്കാൻ പോകുന്നത് ഞാൻ പറയാം…

അമ്പാടി പറയുന്നത് നരസിംഹൻ ഒരു ഞെട്ടലോടെയാണ് കേട്ടത്, അയ്യോ എപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ… . അങ്ങനെ അങ്ങോട്ട് എക്പ്രഷൻ ഇടുമ്പോൾ , അമ്പാടി,,,, അല്ല സാർ എന്തിനാണ് വിഷമിക്കുന്നത് … എനിക്കില്ലാത്ത വിഷമം ആണല്ലോ സാറിന്…

അതുപിന്നെ എന്റെ സച്ചിയ്ക്ക് എന്തുപറ്റിയെന്നു അറിയേണ്ടേ… എന്നെങ്ങാനും ആ നരസിംഹൻ പറഞ്ഞാൽ അമ്പാടിയ്ക്ക് കയ്യോടെ പൊക്കാം .. പിന്നെ ഒരു കാര്യം സമ്മതിക്കണം…

സ്നേഹബന്ധത്തിനും കുടുംബത്തിനും വലിയ വില കൊടുക്കുന്ന അമ്പാടി , തട്ടിപ്പോയി എന്ന് പറഞ്ഞത് സച്ചിയെത്തന്നെയാണല്ലോ…അമ്മാവനെ അന്തരവൻ എത്ര എളുപ്പത്തിലാണ് കൊന്നുതള്ളിയത്… ഇത് ആ അനുപമയ്ക്കും കൂടി കേൾക്കണമായിരുന്നു.

ഇനി വരാനിരിക്കുന്ന ഒരു ട്വിസ്റ്റ് , അമ്പാടി ഏതായാലും അലീന ടീച്ചറുടെ അടുത്തേക്ക് പോകും.. പിന്നാലെ നരസിംഹൻ സച്ചിയേ വിളിച്ചു സച്ചി ചത്തെന്ന് അമ്പാടി പറഞ്ഞതും പറയും.. അപ്പോൾ സച്ചി… അവനു ഞാൻ അല്ലെ ഉള്ളു അമ്മാവൻ ആയിട്ട്… ഇനി ഞാൻ അറിയാത്ത അമ്മവാന്മാർ അവനുണ്ടോ? എന്നാകും സച്ചി ചോദിക്കുക… പിന്നെ കൗണ്ടർ അടിക്കാൻ മൂർത്തിയുണ്ടല്ലോ ഒപ്പം തന്നെ ….

അപ്പോൾ അമ്മയറിയാതെ ഇനി അടിപൊളി എപ്പിസോഡ് ആണെന്ന് പ്രതീക്ഷിക്കുന്നു.. അമ്പാടി തിരികെ വന്നാൽ തന്നെ അടിപൊളി ആകും… അതൊക്കെ നമുക്ക് കാത്തിരുന്നു കാണാം…

about ammayariyathe

More in Malayalam

Trending

Recent

To Top