Malayalam
എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന് ലാലേട്ടന്റെ വാക്കുകള്‍…, പ്രിയദര്‍ശനോട് നന്ദി പറഞ്ഞ് ഹരീഷ് പേരടി
എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന് ലാലേട്ടന്റെ വാക്കുകള്‍…, പ്രിയദര്‍ശനോട് നന്ദി പറഞ്ഞ് ഹരീഷ് പേരടി
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്നാണ് റിലീസിനെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ‘മങ്ങാട്ടച്ഛന്’ എന്ന കഥാപാത്രം ലഭിച്ചതില്‍ സംവിധായകന് പ്രിയദര്‍ശനോട് നന്ദി പറഞ്ഞ് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിലെ തന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള നടന് മോഹന്‍ലാലിന്റെ വാക്കുകളും ഹരീഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചു.
‘മങ്ങാട്ടച്ഛനെ നിങ്ങള്‍ സ്വീകരിച്ചു എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം. ഇങ്ങനെ ഒരു കഥാപാത്രം എനിക്കുതന്ന പ്രിയന്സാറിനോട് നന്ദി പറയാന്‍ വാക്കുകളില്ല. എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന് ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങിനെ. പ്രണാമം.. നിങ്ങള്‍ നന്നായി ജോലി ചെയ്തു. സ്നേഹവും പ്രാര്‍ത്ഥനയും. ഇത് എന്നിലെ നടന് കൂടുതല്‍ ശക്തി തരുന്നു..നന്ദി ലാലേട്ടാ’ എന്ന് ഹരീഷ് പേരടി കുറിച്ചു.
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ന് റിലീസായി. ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കറിച്ചെല്ലാം മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.
മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം കാണാമെന്നും ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം അതി ഗംഭീരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മാണം നിര്‍വഹിച്ചത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
