Connect with us

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണ്, ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും; ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ…, കുറിപ്പുമായി ഹരീഷ് പേരടി

Malayalam

ലോകം മുഴുവന്‍ വീണ്ടും കോവിഡിന്റെ പിടിയിലാണ്. കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തതയുണ്ടാവും.

എന്നാല്‍ ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട നടപടിയാണെന്നും ഒമൈക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ അഭ്യര്‍ത്ഥന.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും…എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് …

ഇ എം ഐ അടക്കാനുള്ള സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു…അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക…വൈറസിനെ ശാസ്ത്രിയമായി നേരിടുക …ഒമിക്രോണ്‍ മോക്രോണ്‍ ആവും മൊക്രോണ്‍ ക്രോണ്‍ ആവും അവസാനം ക്രോണ്‍ വെറും ണര്‍ര്‍ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാന്‍ തുടങ്ങും…

ഈ അവസ്ഥകളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍,പുതിയ വാക്‌സിനുകള്‍ തരിക …സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാന്‍ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല…ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ ഇ എം ഐയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണം…ഞങ്ങള്‍ക്ക് ജീവിക്കണം…ജനം ബാക്കിയായാല്‍ മാത്രമേ വോട്ടു കുത്താന്‍ ആളുണ്ടാവു…എന്ന് മാത്രം ഓര്‍മ്മിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top