Connect with us

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹന്‍ലാല്‍ ആണെന്നത് ആണ് സത്യം, തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്‌തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകര്‍ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാള്‍ മലയാളിയുടെ മനസ്സില്‍ അത്ര ആഴത്തില്‍ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്; വൈറലായി കുറിപ്പ്

Malayalam

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹന്‍ലാല്‍ ആണെന്നത് ആണ് സത്യം, തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്‌തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകര്‍ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാള്‍ മലയാളിയുടെ മനസ്സില്‍ അത്ര ആഴത്തില്‍ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്; വൈറലായി കുറിപ്പ്

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹന്‍ലാല്‍ ആണെന്നത് ആണ് സത്യം, തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്‌തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകര്‍ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാള്‍ മലയാളിയുടെ മനസ്സില്‍ അത്ര ആഴത്തില്‍ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്; വൈറലായി കുറിപ്പ്

പ്രായഭേദമന്യേ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന്‍. ആരാധകരുള്ളത് പോലെ വമര്‍ശകരും മോഹന്‍ലാലിനുണ്ട്. അടുത്തിടെയായി സോഷ്യല്‍ മീഡിയയിലടക്കം അത് പ്രകടവുമാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ആയതിനു പിന്നാലെയാണ് മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നത്. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന നടന്‍ എന്തുകൊണ്ടാണ് ഇത്രയധികം വിമര്‍ശിക്കപ്പെടുന്നത് എന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. അതിനുള്ള കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്, ഒരു സിനിമാ ഗ്രൂപ്പില്‍ അനീഷ് നിര്‍മലന്‍ എന്ന ആരാധകനിട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ്;

പല ഗ്രൂപ്പുകളിലും ഒട്ടും സെന്‍സിബിള്‍ അല്ലാത്ത രീതിയില്‍ മോഹന്‍ലാല്‍ എന്ന നടനെ പറ്റി വരുന്ന പോസ്റ്റുകള്‍ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയൊരു പോസ്റ്റാണിത്. ‘മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം’, ‘മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല’, ‘മോഹന്‍ലാലിന്റെ അഭിനയസിദ്ധി നഷ്ടപ്പെട്ടു’, എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ കുറേ ആയി കറങ്ങി നടക്കുന്നുണ്ട്. ഒടിയന്‍ എന്ന സിനിമക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തില്‍ ചില പരിമിതികള്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തന്നെയായിരുന്നു ലാലിസം എന്ന് പറയുന്നതിലെ ഏറ്റവും വലിയ ഫാക്ടര്‍. (പണ്ട് ദി പ്രിന്‍സ് ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ ശബ്ദം പോയി, അയാളുടെ കരിയര്‍ അവസാനിച്ചു എന്നൊക്കെ പറഞ്ഞ ഒരുപാട് പേരുണ്ടായിരുന്നു. അത് കഴിഞ്ഞിപ്പോള്‍ 25 കൊല്ലം കഴിഞ്ഞു. അന്ന് പറഞ്ഞവരുടെ, അടുത്ത തലമുറയും ഇപ്പോഴും ലാല്‍ യുഗം അവസാനിക്കാന്‍ പോകുന്നു എന്ന് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെയാണ് ആ നടന്റെ ഏറ്റവും വലിയ വിജയം.)

പക്ഷേ, മോഹന്‍ലാലിനെ ഉപയോഗിക്കാന്‍ അറിയുന്ന സംവിധായകാരുടെ കയ്യില്‍ അദ്ദേഹത്തെ കിട്ടിയാല്‍ അദ്ദേഹത്തില്‍ നിന്നും നല്ല പ്രകടനങ്ങള്‍ ഉണ്ടാകും എന്നതിന്റെ നല്ല ഉദാഹരണങ്ങളാണ് ഒടിയന് ശേഷം ഇറങ്ങിയ ലൂസിഫറും, ദൃശ്യം 2വും എല്ലാം. എന്ത് കൊണ്ടായിരിക്കും മോഹന്‍ലാലില്‍ നിന്നും പ്രേക്ഷകര്‍ക്ക് ഇത്രയും പ്രതീക്ഷ. കാരണം അദ്ദേഹം മലയാളസിനിമയില്‍ ഉണ്ടാക്കിയ ഒരു വസന്തം തന്നെയാണ്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹന്‍ലാല്‍ ആണെന്നത് ആണ് സത്യം.

ഇന്നും മോഹന്‍ലാല്‍ ചിത്രങ്ങള്‍ കാണാന്‍ പോകുന്നവര്‍ ആ ചിത്രങ്ങളെ compare ചെയ്യുന്നത് അദ്ദേഹത്തിന്റെ എണ്‍പതുകളിലെയും, തൊണ്ണൂറുകളിലെയും ചിത്രങ്ങളുമായാണ്. വളരെ നിസ്സാരമായി പറഞ്ഞാല്‍ ഇന്നും മോഹന്‍ലാലിന്റെ ഒരു കോമഡി ചിത്രം എന്ന് പറയുമ്‌ബോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പുള്ളി 26-35 വയസ്സ് കാലഘട്ടത്തില്‍ ചെയ്ത സിനിമകളിലെ എനര്‍ജിയും, നിഷ്‌കളങ്കതയുമാണ്. ഇത് വീണ്ടും മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ച് കാശ് ഉണ്ടാക്കാമെന്ന് വിചാരിച്ച് കുറേ സിനിമക്കാരും (അതില്‍ സംവിധായകനും, എഴുത്തുക്കാരനും, നിര്‍മ്മാതാവും ഒക്കെ പെടും) ഉണ്ടെന്നത് മറ്റൊരു ദുഃഖകരമായ സത്യം. മോഹന്‍ലാല്‍ പലപ്പോഴും മോഹന്‍ലാലിനെ തന്നെ അനുകരിക്കാന്‍ നിര്‍ബന്ധിതനാകുന്നു എന്നത് തന്നെയാണ് ദുഃഖകരമായ സത്യം.

Mannerisms, അത് നിഷ്‌കളങ്കത, കള്ളത്തരം, നഷ്ടബോധം, നിസ്സംഗമായ ഭാവങ്ങള്‍, പ്രണയം, തുടങ്ങി എന്തുമായിക്കോട്ടെ എണ്‍പതുകളുടെ പകുതി തൊട്ട് രണ്ടായിരം വരെയുള്ള മോഹന്‍ലാല്‍ expressions ആള്‍ക്കാര്‍ക്ക് അത്രേം ഇഷ്ടം ആയത് കൊണ്ടാണ്, അവര്‍ക്ക് ആ ലാലിനെ തിരിച്ച് വേണമെന്ന് തോന്നുന്നത്. സാധാരണക്കാരന്‍ ആയാലും, അസാധാരണത്വം ആയാലും വലിയ മേയ്‌ക്കോവറുകളുടെ സഹായമില്ലാതെ തന്നെ അദ്ദേഹത്തെ കൊണ്ട് അനായാസം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിനുള്ള മകുടോദാഹരണങ്ങള്‍ ആണ് ഉള്ളടക്കവും, കിലുക്കവും, സദയവും, ദശരഥവും, ദേവാസുരവും നാടോടിക്കാറ്റും ഒക്കെ പോലെയുള്ള ഏകദേശം 4-5 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍. സൂക്ഷ്മഭാവങ്ങള്‍ കൊണ്ട് പ്രേക്ഷകരെ മോഹിപ്പിച്ച നടന്‍ ആണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന് കിട്ടിയ സ്വീകാര്യത മറ്റൊരു നടനും ലഭിച്ചിട്ടില്ല. അദ്ദേഹം മുന്‍പ് ചെയ്ത് വെച്ചത് ഉണ്ടാക്കുന്ന പ്രതീക്ഷ തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയനാകാനുള്ള കാരണം. അത് തന്നെയാണ് അയാളിലെ ബ്രാന്‍ഡ് value ഉയര്‍ത്തുന്നതും. അല്ലെങ്കില്‍ ഇത്രയുമധികം ബോഡി ഷേമിങ്ങും, വിമര്‍ശനങ്ങളും നേരിട്ടിട്ടും ഒരു കോട്ടവും തട്ടാതെ പോകുന്ന ഒരു കരിയര്‍ മറ്റൊരു നടനും ഉണ്ടായിട്ടില്ല. തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്‌തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകര്‍ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാള്‍ മലയാളിയുടെ മനസ്സില്‍ അത്ര ആഴത്തില്‍ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്.

മലയാളസിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലും, യൂണിവേഴ്‌സല്‍ ലെവലിലും എത്തിക്കാന്‍ കഴിവുള്ള, അല്ലെങ്കില്‍ നല്ലൊരു പരിധി വരെ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള നടന്‍ തന്നെയാണ് മോഹന്‍ലാല്‍. അത് കൊണ്ട് തന്നെ മലയാള സിനിമയുടെ വളര്‍ച്ചക്ക് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് അനിവാര്യം തന്നെയാണ്. പക്ഷേ, അതിനിടയില്‍ മോഹന്‍ലാല്‍ എന്ന നടനെ കൂടി കാണാന്‍ കഴിയണമെന്ന് എല്ലാ സിനിമ ആരാധകരെയും പോലെ തന്നെ എണ്‍പതുകളിലെ അവസാനത്തിലും, തോണ്ണൂറുകളുടെ ആദ്യത്തിലും സിനിമ സിരകളില്‍ പടര്‍ന്ന് പിടിച്ച, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഗുരുവായൂരപ്പന്‍, ഡിങ്കന്‍, അല്ലെങ്കില്‍ ലാലേട്ടന്‍, ഇവരില്‍ ആരെങ്കിലും രക്ഷിക്കുമെന്ന് കരുതിയിരുന്ന ഒരു പഴയ ഫാന്‍ബോയ്. (ഇപ്പോഴും ഫാന്‍ബോയ് തന്നെയാണ്. പക്ഷേ പഴയ പോലെ എന്ത് ചെയ്താലും ജയ് വിളിച്ചിരുന്ന പ്രായമല്ല എന്ന് മാത്രം)

More in Malayalam

Trending

Recent

To Top