Malayalam
‘അച്ഛന് ഞാന്‍ സിനിമയില്‍ വരുന്നത് തീരെ താല്പര്യമുണ്ടായിരുന്നില്ല, അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന് ആത്മഹത്യ ഭീഷണി വരെ മുഴക്കി; അവസാനം അച്ഛന് തന്നോടൊപ്പം നില്‍ക്കേണ്ടി വന്നുവെന്ന് ഗായത്രി സുരേഷ്
‘അച്ഛന് ഞാന്‍ സിനിമയില്‍ വരുന്നത് തീരെ താല്പര്യമുണ്ടായിരുന്നില്ല, അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന് ആത്മഹത്യ ഭീഷണി വരെ മുഴക്കി; അവസാനം അച്ഛന് തന്നോടൊപ്പം നില്‍ക്കേണ്ടി വന്നുവെന്ന് ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോള്‍ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താന്‍ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.
ട്രോളുകള്‍ അടിച്ചമര്‍ത്തലുകള്‍ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് മുമ്പ് ഗായത്രി ഒരു ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ആയിരുന്നു ഗായത്രിയുടെ അപേക്ഷ. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് അറുതി വരുത്തി ട്രോളുകള്‍ സംസ്ഥാനത്ത് നിന്ന് ബാന്‍ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം. ജമ്നാപ്യാരിക്ക് ശേഷം കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രണ്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി സുരേഷ് അഭിനയിച്ചു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പ്രണവിനെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്നും ഗായത്രി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ ഗായത്രി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമാണ് താരത്തിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം ഉണ്ടാകാന്‍ തുടങ്ങിയത്. കാര്‍ അപകടം സംഭവിച്ച ശേഷം ലൈവിലെത്തി ഗായത്രി പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
എസ്കേപ്പാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. സര്‍ഷിക്ക് റോഷന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്. പാന്‍ ഇന്ത്യന്‍ മൂവിയായിട്ടുള്ള ചിത്രത്തിലെ ഗായത്രി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. ഗര്‍ഭിണിയുടെ വേഷത്തിലുള്ള ഗായത്രിയുടെ ഫോട്ടോകള്‍ ലൊക്കേഷന്‍ ചിത്രങ്ങളായി അടുത്തിടെ പുറത്ത് വന്നിരുന്നു.
എസ്കേപ് എന്ന പുതിയ ചിത്രത്തില്‍ ഗായത്രി സുരേഷിന് മികച്ച കഥാപാത്രമാണ് എന്നാണ് റിപ്പോര്‍ട്ടും. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. എസ്ആര്‍ ബിഗ് സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2015ല്‍ ഗായത്രി സുരേഷ് മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എസ്കേപ്പിലൂടെ പിന്നണി ഗാനരംഗത്തേക്കും ഗായത്രി ചുവടുവെച്ചിരുന്നു. സിനിമയാണ് ലക്ഷ്യമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി സുരേഷ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗായത്രി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ‘അച്ഛന് ഞാന്‍ സിനിമയില്‍ വരുന്നത് തീരെ താല്പര്യമുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന് ആത്മഹത്യ ഭീഷണി വരെ മുഴക്കി. എന്നാല്‍ ഞാന്‍ പിന്മാറാന് തയ്യാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നില്‍ക്കേണ്ടി വന്നു. ഫാമിലി ഷൂട്ടിങ് സ്ഥലങ്ങളില്‍ എന്നോടൊപ്പം വരാറുണ്ട്.
വണ്ടി ഇടിച്ച ശേഷം ട്രോളുകള്‍ കൂടിയപ്പോള്‍ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി അവര്‍ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാല്‍ മതി പ്രതികരിക്കാന്‍ പോകണ്ട അപ്പോള്‍ ആണ് പ്രശ്നം വഷളാകുന്നത് എന്ന്. അങ്ങനെ അവര്‍ കാണാതെയാണ് ഞാന്‍ ഒരു ദിവസം ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വന്നത്. അവര്‍ അറിയാതിരിക്കാന്‍ ടെറസില്‍ വന്നാണ് ലൈവ് എടുത്തത്. നോട്ടിഫിക്കേഷന്‍ കണ്ട് അമ്മ ഓടിയെത്തി. നിര്‍ത്തൂ… മതി മതി.. എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്നതില്‍ എനിക്ക് കുഴപ്പം തോന്നിയിട്ടില്ല’ ഗായത്രി സുരേഷ് പറയുന്നു.
