Connect with us

സീതാകല്യാണത്തിൽ നിന്നും കുടുംബവിളക്കിലേക്ക് ജിത്തു വന്നത് എന്തിന്?; വേദികയ്ക്ക് പകരം സുമിത്ര ഇരയായി; ദുബായ്ക്ക് സുമിത്ര വൈകാതെ പോകും; അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് കുടുംബവിളക്ക് !

Malayalam

സീതാകല്യാണത്തിൽ നിന്നും കുടുംബവിളക്കിലേക്ക് ജിത്തു വന്നത് എന്തിന്?; വേദികയ്ക്ക് പകരം സുമിത്ര ഇരയായി; ദുബായ്ക്ക് സുമിത്ര വൈകാതെ പോകും; അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് കുടുംബവിളക്ക് !

സീതാകല്യാണത്തിൽ നിന്നും കുടുംബവിളക്കിലേക്ക് ജിത്തു വന്നത് എന്തിന്?; വേദികയ്ക്ക് പകരം സുമിത്ര ഇരയായി; ദുബായ്ക്ക് സുമിത്ര വൈകാതെ പോകും; അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് കുടുംബവിളക്ക് !

സുമിത്രയുടെ ഉയർച്ചയ്ക്ക് തടയിടാനോ ഈ നീക്കം.. അത്യന്തം സംഘർഷഭരിത നിമിഷങ്ങളുമായി ‘കുടുംബവിളക്ക്” അതാണ് പ്രൊമോ.. അതിൽ തന്നെ ഒരു തടസം ഉണ്ടല്ലോ.. റേറ്റിങ്ങിൽ എല്ലായിപ്പോഴും മുന്നിൽ തന്നെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എന്നാൽ ആദ്യമായിട്ടാണ് കുടുംബവിളക്ക് ജനറൽ പ്രൊമോ വരുമ്പോൾ അതിനു ഇത്രത്തോളം വ്യൂസ് കുറയുന്നത്. ഒരു ദിവസം പിന്നിട്ടട്ടും ജനറൽ പ്രൊമോയ്ക്ക് മൂന്ന് ലക്ഷം മാത്രമാണ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്.

അപ്പോൾ തന്നെ ഊഹിക്കാം ആരാധകർക്ക് താല്പര്യം ഇല്ലാത്ത ഒരു കാര്യം സംഭവിക്കാൻ പോകുന്നു. ഇവിടെ നമ്മുടെ കഥയിലേക്ക് പുതിയ കഥാപാത്രം വരുന്നുണ്ട്. വരുന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട ജിത്തു വേണുഗോപാൽ ആണ്. ഇതിനോടകം തന്നെ നിങ്ങൾ അറിഞ്ഞതാണ്. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം ആയതിനാൽ തന്നെ ജിത്തു ഇതിൽ നെഗറ്റിവ് റോൾ ആയിരിക്കില്ല.

അപ്പോൾ പിന്നെ എന്തിനാണ് സുമിത്രയെ കത്തിമുനയിൽ നിർത്തുന്നത്. ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്ന സുമിത്ര ഇവിടെ ഈ ജിത്തുവിന്റെ കഥാപാത്രത്തിന്റെ കൈയിൽ അകപ്പെടുകയാണ്. അവിടെ എന്തോ ഒരു തിരിമറി സംഭവിച്ചിട്ടുണ്ട്. അതൊരു ട്വിസ്റ്റ് ആണ്.

എന്നാൽ എന്തുസംഭവിച്ചാലും സുമിത്രയുടെ ദുബായ് യാത്ര മുടക്കേണ്ടതില്ല. സുമിത്ര ഈ ഒരു സ്ഥലം ഒക്കെ മാറി.. ഒരു സ്മാർട്ട് ബിസിനസ് വിമൺ ആകണം.. അപ്പോഴേക്കും ആ ലൂക്ക് ഒക്കെ മാറി. വലിയ തിരക്കുള്ള ഒരു ബിസിനസ് വിമൺ ആയി മീഡിയയെ ഫേസ് ചെയ്യുന്ന തലത്തിലോട്ട് ഒക്കെ എത്തിക്കാണാൻ ആണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

പിന്നെ ഇതിനിടയിൽ വലിയ സീരിയൽ ആയിട്ട് ഒരു കാര്യം പറയുന്നുണ്ട്. മഹേന്ദ്രൻ വേദികയെ തട്ടികൊണ്ട് പോകാൻ പ്ലാൻ ഇടുന്നെന്ന്. അതിനു നല്ല രസകരമായ കമന്റുകൾ കാണാം.. വേദികയെ തട്ടിക്കൊണ്ട് പോകുന്ന മഹേന്ദ്രന്റെ ഒരു അവസ്ഥയെ എന്ന് തുടങ്ങി നിരവധി ട്രോളുകൾ വരുന്നുണ്ട്.

പക്ഷെ ഈ സമയം സുമിത്രയെ തട്ടികൊണ്ട് പോകേണ്ടായിരുന്നു. ഇനി ആള് മാറിപ്പോയതാണോ? അതിനും സാധ്യതയുണ്ട് . മഹേന്ദ്രൻ വേദികയെ പൊക്കാൻ ഇറക്കിയ ആൾ ആവും ജിത്തു . ജിത്തുവിന് ആളുമാറി സുമിത്രയേ പൊക്കുന്നതാവാം… പിന്നെ അവർ തമ്മിൽ സംസാരിച്ചു സുമിത്രയുടെ കൂടെ ജിത്തു നിൽക്കുന്നതാകാം കഥ.

അങ്ങനെ ആവുമ്പോൾ ശീതലുമായി ജിത്തുവിന്റെ കഥാപാത്രം പ്രണയത്തിലാകാൻ സാധ്യതയുണ്ടോ? ഏതായാലും നെഗറ്റിവ് ആയിട്ട് കൊണ്ടുവന്നാലും ജിത്തുവിനു പ്രേക്ഷകർ കൊടുക്കുന്ന താല്പര്യം കണക്കിലെടുത്തിട്ടായാലും പോസിറ്റിവ് ആയി മാറ്റാൻ സാധ്യത ഉണ്ട്.

അങ്ങനെ ആണെങ്കിൽ പ്രേക്ഷകർ കുറച്ചു പേര് ആഗ്രഹിക്കുന്ന പോലെ ശീതളിനു ഒരു നായകൻ വരട്ടെ.. ഞാൻ ഇവിടെ കുറച്ചു പേര് എന്ന് പറയാൻ കാരണം… ചിലരുടെ കമെന്റൊക്കെ ശീതൾ പോയി മെഡിസിൻ പഠിക്കട്ടെ . ഇപ്പോഴേ പ്രണയിച്ചു നടക്കേണ്ട എന്നാണ്. അതും ന്യായം.. കാശ് ഒക്കെ കൊടുത്ത് പഠിക്കുകയല്ലേ .. പഠിക്കട്ടെ…

about kudumbavilakku

More in Malayalam

Trending

Recent

To Top