Actress
ഡയറക്ടർ പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ ക്യാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം; ഗായത്രി സുരേഷ്
ഡയറക്ടർ പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ ക്യാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം; ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബൻ നായകനായി എത്തി മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വർഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോൾ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോൾ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സോഷ്യൽ മീഡിയയിൽ നിന്ന് ഇടക്കാലത്ത് നടി വിട്ടുനിന്നിരുന്നു. അതിൻറെ കാരണത്തെ കുറിച്ചാണ് ഗായത്രി തുറന്ന് പറഞ്ഞിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടായ സൈബർ ആക്രമണങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നിന്നെല്ലാം മാറി നിന്നത്. വീണ്ടും സിനിമയിൽ സജീവമാകാൻ ആഗ്രഹമുണ്ട്. സിനിമയിൽ വേണ്ടത്ര സ്‌പേസ് കിട്ടിയിട്ടില്ല എന്ന തോന്നലില്ല എന്നും ഗായത്രി പറയുന്നു.
സിനിമയിൽ സജീവമായി, ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം എന്നതാണ് ആഗ്രഹം. ഡയറക്ടറുടെ ആഗ്രഹത്തിന് കീഴടങ്ങി, അദ്ദേഹം പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ കാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം. കുറേയൊക്കെ എന്റെ തന്നെ പ്രശ്‌നം കൊണ്ട് തന്നെയാണ്. നമ്മൾ നമ്മളെ തന്നെ മാനേജ് ചെയ്ത് മെയിന്റയിൻ ചെയ്ത് പോകണം. ആ സമയത്ത് വേറെ ഒന്നിലേക്കും തിരിയാൻ പാടില്ല.
അത് കരിയറിൽ പ്രതിഫലിക്കും. അല്ലാതെ നമ്മൾ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമവും ജനുവിൻ ആയിരിക്കണമല്ലോ എന്നും ഗായത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആണെങ്കിലും ഓപൺ ആയി സംസാരിക്കുന്നതുകൊണ്ട് സംവിധായകർ ഗായത്രി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. ഞാൻ ഇത്രയൊക്കെ ഉഴപ്പിയിട്ടും എനിക്ക് കിട്ടുന്നുണ്ടല്ലോ എന്ന നന്ദിയുണ്ട്. അവസരങ്ങൾ ഒക്കെ ചിലപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഗായത്രി പറഞ്ഞത്.
എനിക്ക് സ്വയം ഇപ്പോൾ നല്ല മാറ്റം തോന്നുന്നുണ്ട്. വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇപ്പോൾ കുറച്ചുകൂടി എന്റെ മേലെ എനിക്ക് വിശ്വാസം ഉണ്ട്. കുറച്ചുകൂടി എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്. അന്നൊക്കെ എനിക്ക് ഇത് പറ്റില്ല എന്ന തോന്നൽ ഉണ്ടായിരുന്നു. നമുക്ക് നമ്മളിൽ തന്നെ വിശ്വാസമില്ലായിരുന്നു. ഇന്ന് പക്ഷെ അങ്ങനെയല്ല, സ്വയം ഒരു വിശ്വാസമുണ്ടെന്നും ഗായത്രി സുരേഷ് പറഞ്ഞു.
ട്രോളുകൾ സ്വയം തിരുത്താൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കാര്യങ്ങൾ തുറന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ചില കാര്യങ്ങൾ പറയുമ്പോൾ അൽപം കൺട്രോൾ വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയണമെന്നില്ല. ട്രോളുകൾ കേൾക്കുമ്പോൾ വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ട്രോൾ ചെയ്തിട്ടെങ്കിലും ഈ കുട്ടി നന്നാകട്ടെ എന്ന തോന്നലായിരിക്കും ആളുകൾക്ക്. എന്തായാലും ട്രോളൻമാർക്ക് നന്ദി.
കാരണം ആ ട്രോളുകൾ ആണ് എന്നെ പാകപ്പെടുത്തിയത്. ആദ്യമൊക്കെ ട്രോൾ ചെയ്യുമ്പോൾ വലിയ വിഷമമായിരുന്നു. നമ്മൾ വലിയ എന്തോ സംഭവമാണെന്ന് കരുതി ഇരിക്കുമ്പോൾ അതല്ലെന്ന് ആളുകൾ പറയുന്നു. അങ്ങനെ കാണിച്ച് തരുമ്പോൾ അതിനെ അംഗീകരിക്കാൻ കഴിയില്ലല്ലോ.ഇപ്പോൾ അങ്ങനെ അല്ല, അത്തരം ട്രോളുകൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ നോക്കും’, എന്നും നടി പറഞ്ഞിരുന്നു.
