Malayalam
ചക്കപ്പഴത്തിൽ നിന്നും മാറിയതിന് പിന്നിൽ! അളിയൻ വേഴ്സസ് അളിയൻ വിടാൻ കാരണമുണ്ട്, മറിമായത്തിൽ തുടരുമോ? ചോദ്യങ്ങൾക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ
ചക്കപ്പഴത്തിൽ നിന്നും മാറിയതിന് പിന്നിൽ! അളിയൻ വേഴ്സസ് അളിയൻ വിടാൻ കാരണമുണ്ട്, മറിമായത്തിൽ തുടരുമോ? ചോദ്യങ്ങൾക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ
താരദമ്പതികളായ സ്‌നേഹയോടും ശ്രീകുമാറിനോടും പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഇവര്‍. മറിമായത്തെക്കുറിച്ചും ചക്കപ്പഴത്തെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സ്‌നേഹ. ക്യു&എ വീഡിയോയിലൂടെയായാണ് സ്‌നേഹ വിശേഷങ്ങള്‍ പങ്കിട്ടത്.എന്റെ ക്യു&എയാണെങ്കിലും ശ്രീകുമാര്‍ എന്തുകൊണ്ടാണ് ചക്കപ്പഴത്തില്‍ നിന്നും മാറിയതെന്നുള്ള ചോദ്യമാണ് കൂടുതല്‍ പേരും ചോദിച്ചിട്ടുള്ളത്. തിരിച്ചുവരുമോയെന്നും ചോദിച്ചിരുന്നു. ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം പറയേണ്ടത് ശ്രീയാണ്, ശ്രീ ഇന്നിവിടെയില്ല. ഷൂട്ടിന് പോയിരിക്കുകയാണ്. അല്ലായിരുന്നുവെങ്കില്‍ ശ്രീയെക്കൂടി ഇരുത്തി ഇതേക്കുറിച്ച് വിശദീകരിച്ചേനെ.
അതിന്റെ ഡയറക്ടറുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് മാറിയതെന്ന് നേരത്തെ ഇന്‍സ്റ്റയില്‍ ഇതേ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും മാറിയതെന്തിനാണ് എന്നും ചോദിച്ചിരുന്നു. അതിന്റെയൊക്കെ കാരണം എന്താണെന്ന് അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശ്രീകുമാറിനും എനിക്കും അറിയാം. ഞാനല്ലല്ലോ ഇത് പറയേണ്ടത്, അതിന് വേണ്ടി മാത്രമായൊരു വീഡിയോ ചെയ്യാമെന്നുമായിരുന്നു സ്‌നേഹയുടെ മറുപടി.അളിയന്‍ വേഴ്‌സസ് അളിയനില്‍ നിന്നും സ്‌നേഹ മാറാനുണ്ടായ കാരണത്തെക്കുറിച്ചും ചോദിച്ചിരുന്നു. അതിനൊരു എഗ്രിമെന്റുണ്ടായിരുന്നു. അത് തീര്‍ന്നപ്പോഴാണ് ഞാന്‍ അതില്‍ നിന്നും മാറിയത്. വേണമെങ്കില്‍ അത് പുതുക്കാമായിരുന്നു. ജോലിയാണെങ്കിലും കംഫര്‍ട്ടബിളാണെങ്കിലല്ലേ നമ്മള്‍ ചെയ്യുള്ളൂ. നമുക്കുണ്ടായിരുന്ന കംഫര്‍ട്ട് ലെവല്‍ നഷ്ടമായി എന്ന് തോന്നിത്തുടങ്ങിയ സമയത്താണ് അതില്‍ നിന്നും മാറുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. നമുക്ക് വേറെ പരിപാടിയില്‍ കാണാമെന്നുമായിരുന്നു സ്‌നേഹയുടെ മറുപടി.
മറിമായത്തില്‍ തുടരും. ഞങ്ങള്‍ക്ക് അത് തുടരാന്‍ തന്നെയാണ് ആഗ്രഹം. എന്റെ ആദ്യത്തെ ഷോയാണ് മറിമായം. എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മറിമായത്തിലൂടെയാണ്. മണ്ഡോദരിയെന്ന ക്യാരക്ടറും രജിസ്‌റ്റേര്‍ഡാവുന്നത് മറിമായത്തിലൂടെയാണ്. അളിയൻ വേഴ്സസ് അളിയനാണോ മറിമായമാണോ പ്രിയപ്പെട്ട പരിപാടിയെന്ന് ചോദിച്ചപ്പോൾ അത് മറിമായം തന്നെയാണെന്നായിരുന്നു സ്നേഹയുടെ മറുപടി.മറിമായത്തില്‍ നിന്നും മഞ്ജു ചേച്ചി മാറാനുണ്ടായ കാരണത്തെക്കുറിച്ചും സ്‌നേഹ പറഞ്ഞിരുന്നു. കംഫര്‍ട്ടബിളല്ലെന്ന് തോന്നിയപ്പോഴാണ് ചേച്ചി മാറിയത്. ഓരോരുത്തരുടേയും കംഫര്‍ട്ടാണ്. അഭിനയിക്കാന്‍ വേണ്ടി ചിരിക്കാറില്ല, എന്റെ ചിരി അങ്ങനെ തന്നെയാണ്, നാടകത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് എത്തിയതെന്നും സ്‌നേഹ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴത്തിലെ താരമായ റാഫിയുടെ വിവാഹം. ചക്കപ്പഴത്തില്‍ ശ്രീകുമാര്‍ അവതരിപ്പിച്ച ഉത്തമന്റെ സഹോദരന്‍ സുമേഷ് ആയാണ് റാഫി എത്തുന്നത്. റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീകുമാറും സ്‌നേഹയുമെത്തിയിരുന്നു. ചക്കപ്പഴം താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ശ്രീകുമാറിന് പിന്നാലെ ചക്കപ്പഴത്തില്‍ നിന്നും അശ്വതി ശ്രീകാന്തും പിന്മാറിയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. ഇപ്പോഴിതാ പരമ്പരയിലേക്ക് പുതിയ താരങ്ങള്‍ എത്തിയിരിക്കുകയാണ്. സുമേഷിന്റെ ഭാര്യയായി സുപ്രിയ എത്തിയിട്ടുണ്ട്. സുമേഷിന്റെ കൂട്ടുകാരന്‍ ഷിബുവും പരമ്പരയിലേക്ക് എത്തിയിട്ടുണ്ട്. പുതിയ കഥപാത്രങ്ങളുടെ കടന്നു വരവോടെ രസകരമായി മാറിയിരിക്കുകയാണ് ചക്കപ്പഴം.
