ശബരിമല പശ്ചാത്തലമാക്കി നവാഗതനായ രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന PIN 689713 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ മകരജ്യോതി ദിനത്തില്‍ സന്നിധാനത്ത് വെച്ച് നടന്നു. രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖം’ എന്ന സിനിമയ്ക്ക് ശേഷം, തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ബിഗ് ബഡ്ജറ്റായി പുറത്തെത്തുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ, മകരജ്യോതി ദിനത്തില്‍ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആണ് നിര്‍വഹിച്ചത്. ശേഷം സ്ക്രിപ്റ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ കൈമാറി.
ശബരിമല, എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യരും, ജൂനിയര്‍ സൂപ്രണ്ട് ജയകുമാറും സന്നിഹിതരായിരുന്നു. ശബരിമല, പമ്പ, എരുമേലി, ളാഹ എന്നീ പ്രദേശങ്ങളില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ രചന രാജേഷ് മോഹനും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉണ്ണി മലയിലുമാണ്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്ത നടീനടന്മാര് ഭാഗമാകുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പങ്ക് വെയ്ക്കുന്നതായിരിക്കുമെന്ന് സംവിധായകന് രാജീവ് വൈദ്യ അറിയിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...