Connect with us

ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്.., മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

Malayalam

ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്.., മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്.., മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിനായി. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ആയിരുന്നു നടത്തിയത്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.

ഇതിനു താഴെ വലിയ രീതിയില്‍ താരത്തെ അധിക്ഷേപിച്ചു കൊണ്ട് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു ഗാനമാണ് താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതല്ല വിഷയം. താരം ഇതിനു മുന്‍പേ മേപ്പടിയാന്‍ എന്ന സിനിമയുടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

ഇതിനു താഴെ നിരവധി ആളുകളായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്ന സിനിമയാണ് മേപ്പടിയാന്‍ എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ അധികമായപ്പോള്‍ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനു മുമ്പ് പൃഥ്വിരാജും ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഇപ്പോള്‍ ഈ കാരണം കൊണ്ടാണ് താരത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്.മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമന്റുകള്‍ ആണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

ഉണ്ണിമുകുന്ദന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഒരു ഫാമിലി ഡ്രാമ ആണ് ചിത്രം. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു കൂട്ടര്‍ കരുതിക്കൂട്ടി തന്നെ ചിത്രത്തിനെതിരെ മോശം കമന്റുകള്‍ ഉന്നയിക്കുന്നതായാണ് വിവരം. എന്നാല്‍ ഇത് ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളെ ബന്ധപ്പെടുത്തിയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഉണ്ണി മുകുന്ദന്‍ ഇത് പോലെ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.

നിങ്ങള്‍ സംഘിയാണോ ഹനുമാന്‍ സ്വാമിയുടെ ചിത്രമെല്ലാം പങ്കുവെച്ച് നിങ്ങള്‍ എത്തിയില്ലേ എന്നുള്ള ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് നിങ്ങള്‍ ഹിന്ദു വിരോധിയാണോ എന്ന നിങ്ങള്‍ ചോദിക്കുമോ എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.

മേപ്പടിയാന്‍’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം എന്നാണ് സംവിധായകനും നടനുമായി നാദിര്‍ ഷാ ഒരു പോസ്റ്റിട്ടിരുന്നു.

ഇതിനു പിന്നാലെ നിരവധി പേരാണ് നാദിര്‍ഷയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും.

ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ് എന്നായിരുന്നു വന്ന കമന്റ്.

പിന്നാലെ നാദിര്‍ഷയും മറുപടിയായി എത്തിയിരുന്നു. ലോകത്തു ഒരു യഥാര്‍ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം എന്ന് മാത്രമായിരുന്നു താരത്തിന്റെ കമന്റ്.നാദിര്‍ഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നും ഇങ്ങനെയുള്ളവരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നും നാദിര്‍ഷയ്ക്കു പിന്തണയുമായി എത്തിയവര്‍ പറഞ്ഞു. ഇതോടെ യുയാവ് കമന്റും ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.

More in Malayalam

Trending