Connect with us

ദിലീപിനെ പൂട്ടാന്‍ ആ അഞ്ച് പേര്‍ എത്തുന്നു; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

Malayalam

ദിലീപിനെ പൂട്ടാന്‍ ആ അഞ്ച് പേര്‍ എത്തുന്നു; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

ദിലീപിനെ പൂട്ടാന്‍ ആ അഞ്ച് പേര്‍ എത്തുന്നു; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

നടിയെ ആക്രമിച്ച സംഭവമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ ദിവസവും നിര്‍ണായക വവിരങ്ങളാണ് പുറത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ജയിലില്‍ ആകുമോ ഇല്ലയോ എന്നുള്ള വിവരമാണ് ഇനി അറിയേണ്ടത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരണ ചെയ്യാനും പുതായി വിസ്താരം ചെയ്യാനും ഹൈക്കോടതി അനുമതി നല്‍കിയവരുടെ പേരു വിവരങ്ങള്‍ പുറത്ത് വന്നു. നിര്‍മാതാവ് ആന്റോ ജോസഫ്, റഷീദ്, വാസുദേവന്‍ എന്നിവരെയാണ് വീണ്ടും വിസ്തരിക്കുന്നത്. ആന്റോ ജോസഫ് നേരത്തെയുള്ള വിസ്താരത്തില്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നില്ല.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് തേടേണ്ടതിനാണ് പുനര്‍വിസ്താരണ. നടി ആക്രമിക്കപ്പെട്ട ശേഷം നടന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ ഇവിടേക്ക് ആദ്യമെത്തിയവരില്‍ ഒരാളാണ് ആന്റോ ജോസഫ്. അന്ന് നടന്ന സംഭവം സംബന്ധിച്ച് ഇദ്ദേഹത്തില്‍ നിന്നും വീണ്ടും മൊഴിയെടുക്കും. കണ്ണന്‍ ദാസന്‍, നീലിമ, കൃഷ്ണ മൂര്‍ത്തി, ഉഷ സുരേഷ് എന്നീ അഞ്ചു പേരാണ് പുതിയ സാക്ഷികള്‍. ഇവര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരല്ല. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ വിചാരണ കോടതി പരിശോധിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു. മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ‘മാഡ’ത്തിനായി വീണ്ടും അന്വേഷണം പുരോ?ഗമിക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

‘സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല’, എന്നും ‘ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ രക്ഷിച്ച് കൊണ്ടുപോയി. ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നും പറയുന്നത് കേട്ടതായാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപ് സുഹൃത്ത് ബൈജുവിനോട് ഇക്കാര്യം പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. കേസിലെ ഈ മാഡം സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് പള്‍സര്‍ സുനി വ്യക്തമാക്കി.

പിന്നീട് ഇത് സംബന്ധിച്ച ചര്‍ച്ചകളും അന്വേഷണവും നിലച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് പറയപ്പെടുന്ന വിഐപിക്കായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നടിയോട് ശത്രുതയുള്ള വ്യക്തിയാണ് ഈ മാഡം.

കഴിഞ്ഞ ദിവസം, കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

More in Malayalam

Trending