Malayalam
44 കിലോ ഭാരമുള്ള താന്‍ ധരിച്ചിരിക്കുന്നത് 58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ്; പുതിയ ഗൗണ്‍ പരിചയപ്പെടുത്തി എസ്തര് അനില്‍
44 കിലോ ഭാരമുള്ള താന്‍ ധരിച്ചിരിക്കുന്നത് 58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ്; പുതിയ ഗൗണ്‍ പരിചയപ്പെടുത്തി എസ്തര് അനില്‍
ബാലതാരമായി സിനിമയിലെത്തി തിളങ്ങി നില്ക്കുന്ന താരമാണ് എസ്തര് അനില്‍. ദൃശ്യത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒട്ടനവധി സിനിമകളുടെ ഭാഗമാകാന്‍ എസ്തറിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ എസ്തര് പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. വേറിട്ട രീതിയിലുള്ളൊരു ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് എസ്തര് പങ്കുവെച്ചത്. ഗൗണിനെ കുറിച്ച് എസതര്‍ വര്‍ണ്ണിച്ചിട്ടുമുണ്ട്. 58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? ഞാന്‍ ഉദ്ദേശിച്ചത് എന്റെ ഭാരം 44 കിലോ. അവര്‍ മുറിയിലേക്ക് ഗൗണ്‍ കൊണ്ടുവന്ന നിമിഷം ഞാന്‍ അന്തം വിട്ട് വായ തുറന്നാണ് നിന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ ‘ജസ്റ്റ് വൗ’ ആയിരുന്നു. ഈ സുന്ദരിയെ ഉണ്ടാക്കാന്‍ അവര്‍ക്ക് 30 ദിവസമെടുത്തു. മനേഷ്, രമ്യ ഗ്രേറ്റ് വര്‍ക്ക്. അടൂര്‍ ആസ്ഥാനമായുള്ള ഒരു ചെറിയ ബോട്ടിക്കായ ഡാ മാന്‍സ് ഡിസൈന്‍സാണ് ഈ ഗൗണിന് പിന്നില്‍. അവര്‍ അത്ര ജനപ്രിയമായ ഒരു ലേബല്‍ അല്ല, പക്ഷേ അവര്‍ സൃഷ്ടിച്ചത് അവര്‍ എത്രമാത്രം കഴിവുള്ളവരാണെന്ന് കാണിക്കുന്നന്നതാണ്, നിങ്ങളുടെ ഗൗണ്‍ ധരിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, എസ്തേര്‍ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്.
എസ്തേര്‍ ധരിച്ചിരിക്കുന്ന പര്‍പ്പിള്‍ പിങ്ക് ഹോട്ട് കൌച്ചര്‍ കസ്റ്റം ഡിസൈന്‍ ഗൗണ്‍ ഒരുക്കിയിട്ടുള്ളത് 1000 മീറ്റര്‍ മെറ്റീരിയലില്‍ ആണ്. 15 ഇഞ്ച് പാനല്‍ ഡിസൈനും 60 ഇഞ്ച് ഗൗണ്‍ ട്രെയിനുമുണ്ട്. ടുല്ലെ കോര്‍സെറ്റ് ഡ്രേപ്പില് ചെയ്തിരിക്കുന്ന ഗൗണില്‍ ആകെയുള്ള ഗൗണ്‍ ഫ്ലെയര്‍ 540 ഇഞ്ചാണ്. ജോ ആണ് എസ്തേറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. പളനിയപ്പന്‍ സുബ്രഹ്മണ്യമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.
