Connect with us

വിവാഹനിശ്ചയത്തിനുണ്ടായിരുന്ന പരാതികള്‍ തീര്‍ത്തു!, വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ചിത്രങ്ങള്‍ പങ്കുവെച്ച് പൗര്‍ണമിതിങ്കളിലെ പ്രേം; വീഡിയോ വൈറല്‍

Malayalam

വിവാഹനിശ്ചയത്തിനുണ്ടായിരുന്ന പരാതികള്‍ തീര്‍ത്തു!, വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ചിത്രങ്ങള്‍ പങ്കുവെച്ച് പൗര്‍ണമിതിങ്കളിലെ പ്രേം; വീഡിയോ വൈറല്‍

വിവാഹനിശ്ചയത്തിനുണ്ടായിരുന്ന പരാതികള്‍ തീര്‍ത്തു!, വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ചിത്രങ്ങള്‍ പങ്കുവെച്ച് പൗര്‍ണമിതിങ്കളിലെ പ്രേം; വീഡിയോ വൈറല്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് വിഷ്ണു നായര്‍. പൗര്‍ണ്ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് വിഷ്ണു പ്രേക്ഷക മനസില്‍ ചുവടുറപ്പിക്കുന്നത്. സ്വന്തം പേരിനേക്കാളും പരമ്പരയിലെ പ്രേം എന്ന പേരിലൂടെയാണ് വിഷ്ണു അറിയപ്പെടുന്നത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണ ചെയ്യുന്ന മനസ്സിനക്കരെയിലാണ് നടന്‍ അഭിനയിക്കുന്നത്.

സീരിയലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വിഷ്ണു. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് വിഷ്ണു. സേവ് ദ് ഡേറ്റ് പങ്കുവെച്ച് കെണ്ട് വിവാഹത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്.

ആഗസ്റ്റ് 18 നാണ് വിഷ്ണുവിന്റേയും കാവ്യയുടേയും വിവാഹം. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇതില്‍ പരാതി അറിയിച്ച് പ്രേക്ഷകര്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹം എല്ലാവരേയും അറിയിച്ചിരിക്കുകയാണ് വിഷ്ണു. നടന് ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വിവാഹം നടക്കുക.

ബിഗ് ബോസ് സീസണ്‍ 3 താരം അനൂപ് കൃഷ്ണന്‍, നടന്‍ ഗിരീഷ് നമ്പ്യാര്‍, ഗൗരി കൃഷ്ണ, തുടങ്ങിയവര്‍ നടന് ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ ആരാധകരും വിഷ്ണുവിനും കാവ്യയ്ക്കും ആശംസ അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വിഷ്ണു നന്ദിയും അറിയിച്ചിട്ടുണ്ട്. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പര അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ പ്രേമും പൗര്‍ണ്ണമിയും ചര്‍ച്ച വിഷയമാണ്.

ഇവരുടെ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവര്‍. ഒരു കാലത്ത് താരങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ സജീവമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിയുന്നത്. ഗൗരിയാണ് പൗര്‍ണ്ണമിയായി എത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

പ്രണയ വിവാഹമല്ല ഇവരുടേത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. നേരത്തെ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു.’പ്രേമ വിവാഹം ഒന്നും അല്ല. പ്രൊപ്പോസല്‍ ആയിട്ടാണ് വന്നത്. ശേഷം വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തുന്നത്.

എന്നാല്‍ ഞങ്ങള്‍ ഒരേ നാട്ടുകാരും കോളേജില്‍ തന്റെ ജൂനിയറുമായിരുന്നു കാവ്യയെന്നും വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് നടന്‍ പറഞ്ഞിരുന്നു, ‘എന്റെ ജീവിതത്തില്‍ ഞാന്‍ മുന്‍തൂക്കം നല്‍കുന്നത് അമ്മയ്ക്കാണ്. ഈ ബന്ധത്തില്‍ അമ്മ ഹാപ്പിയാണ് ഒപ്പം ഞാനും.. ഞാന്‍ എന്റെ അമ്മയെ നോക്കും പോലെ തന്നെ കാവ്യയും വീട്ടുകാരും അമ്മയെ സ്‌നേഹിക്കും, നോക്കും എന്നാണ് എന്റെ വിശ്വാസം,’ വിഷ്ണു അന്ന് പറഞ്ഞിരുന്നു.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യജാതകത്തിലെ അനന്തന്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആദ്യം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗര്‍ണ്ണമിതിങ്കളിലൂടെയാണ് കൂടുതല്‍ ആരാധകരെ നേടുന്നത്. ഇപ്പോള്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന പരമ്പരയിലാണ് നടന്‍ അഭിനയിക്കുന്നത്. പൗര്‍ണ്ണമിതിങ്കളിലെ പോലെ ഭാഗ്യജാതകത്തിലേയും കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top