Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുര്‍ഗ കൃഷ്ണയുടെ അര്‍ബന്‍ ലുക്ക്; കമന്റുകളുമായി ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുര്‍ഗ കൃഷ്ണയുടെ അര്‍ബന്‍ ലുക്ക്; കമന്റുകളുമായി ആരാധകര്‍
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
മുടിമുറിച്ച ലുക്കിലാണ് ദുര്‍ഗ കൃഷ്ണ ഫോട്ടോയിലുള്ളത്. ദുര്‍ഗ കൃഷ്ണയുടെ അര്‍ബന്‍ ലുക്ക് എന്നാണ് മേക്കപ്പ് ആര്‍ടിസ്റ്റായ സജിത്ത്- സുജിത്ത് ഫോട്ടോകള്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടു തന്നെ ഫോട്ടോ വന്‍ ഹിറ്റാകുകയും ചെയ്യുന്നു.
ദുര്‍ഗയും അര്ജുന് രവീന്ദ്രനുമായുള്ള വിവാഹം 2021 ഏപ്രിലിലാണ് കഴിഞ്ഞത്. ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം, കുടുക്ക് എന്ന പുതിയ ചിത്രമാണ് ദുര്‍ഗാ കൃഷ്ണയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് കുടുക്ക്. കൃഷ്ണ ശങ്കര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
