Connect with us

ആ സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല, തുറന്ന് പറഞ്ഞ് ഷംന കാസിം

Malayalam

ആ സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല, തുറന്ന് പറഞ്ഞ് ഷംന കാസിം

ആ സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല, തുറന്ന് പറഞ്ഞ് ഷംന കാസിം

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ തലൈവിയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം. കങ്കണ റണാവത്ത് ആണ് ജയലളിത ആകുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ ആ കഥാപാത്രത്തിന് യോജിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി എന്നാണ് ഷംന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കങ്കണ മാം ഭയങ്കര മെലിഞ്ഞിരിക്കുന്ന ഒരാളായിരുന്നല്ലോ. ജയലളിതാമ്മ അങ്ങനെ അല്ല. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി. കഥാപാത്രത്തിന് വേണ്ടി കങ്കണ നന്നായി തടി വെച്ചിരുന്നു. ഓരോ സീനും ചെയ്യുമ്പോള്‍ അവര്‍ അത്ര പെര്‍ഫക്ട് ആയിട്ടാണ് ചെയ്യുന്നത്.

തമിഴില്‍ പ്രോംപ്റ്റ് ചെയ്യുമ്പോള്‍ പുള്ളിക്കാരി ചെയ്യുന്ന രീതി വേറെ തന്നെയാണ്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഓരോ രംഗങ്ങള്‍ ചെയ്യുമ്പോഴും താന്‍ പറയുമായിരുന്നു മാം അഞ്ചാമത്തെ നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്ന്. എഎല്‍ വിജയ് സാറിനും അരവിന്ദ് സാറിനും അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വില്ലത്തിയാട്ടായിരിക്കും ആ കഥാപാത്രം എത്തുകയെന്നും സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നാണ് ചിരിച്ചു കൊണ്ട് സാര്‍ പറഞ്ഞത് എന്നാണ് ഷംന പറയുന്നത്.

More in Malayalam

Trending

Recent

To Top