Connect with us

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയത് സരിത; മുകേഷ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ നശിപ്പിച്ചുവെന്ന് സോഷ്യല്‍ മീഡിയ

Malayalam

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയത് സരിത; മുകേഷ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ നശിപ്പിച്ചുവെന്ന് സോഷ്യല്‍ മീഡിയ

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയത് സരിത; മുകേഷ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ നശിപ്പിച്ചുവെന്ന് സോഷ്യല്‍ മീഡിയ

മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’. ചിത്രത്തിലെ ഇന്ദുമതി എന്ന ബിന്ദു പണിക്കരുടെ കഥാപാത്രം ട്രോളുകളിലെയും ടിക്ടോകിലെയും എവര്‍ഗ്രീന്‍ താരമാണ് ഇന്നും. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസിനെത്തിയെങ്കിലും ഇന്നും ടിക്ടോക്ക് വീഡിയോകളിലും ഡബ്‌സ്മാഷിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രം.

നഗ്മ, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി തുടങ്ങിയ വമ്ബന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു നടിയായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുകേഷിന്റെ ഭാര്യയും എണ്‍പതുകളിലെ തിളങ്ങുന്ന താരമായിരുന്നു സരിതയാണ് ആ നടി.

നടി എന്നതിനൊപ്പം തന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് സരിതയുടേത്. നഗ്മയ്ക്ക് മാത്രമല്ല, സുഹാസിനി, ശോഭന, സുധാ ചന്ദ്രന്‍, ഭാനുപ്രിയ, വിജയശാന്തി, രാധ, ശരണ്യ, നാദിയ, ജയഭാരതി, ശോഭ, അമല, ശ്രീദേവി, മധുബാല, നഗ്മ, മീന, രമ്യ കൃഷ്ണന്‍, പ്രിയ രാമന്‍, ഉര്‍വശി, റോജ, സൗന്ദര്യ, താബു, സുസ്മിത സെന്‍, ശാലിനി, സിമ്രാന്‍, സ്‌നേഹ, ഖുശ്ബു തുടങ്ങി അമ്ബതിലേറെ നായികമാര്‍ക്കാണ് വിവിധ ഭാഷാചിത്രങ്ങളിലായി സരിത ശബ്ദം നല്‍കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകള്‍ക്കാണ് സരിത കൂടുതലും ശബ്ദം നല്‍കിയത്, ഒപ്പം ഏതാനും ചില കന്നഡ, മലയാളം സിനിമകളിലും സരിത ഡബ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത വന്നിതിനു പിന്നാലെ നിരവധി പേരാണ് മുകേഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നല്ലൊരു ഡബ്ബിഗ് ആര്‍ട്ടിസ്റ്റിനെ കൂടിയാണ് മുകേഷ് ഇല്ലാതാക്കിയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാലും മുകേഷേ ഈ ക്രൂരത വേണ്ടിയിരുന്നില്ല…, എന്നു തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. മുകേഷുമൊത്തുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്തതിനാലാകാം ഈ വിമര്‍ശനങ്ങള്‍ ഉയരുന്നത്. എന്തായാലും ഈ വാര്‍ത്ത വന്നതിനു പിന്നാലെ സരിതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ക്രോസ്-കള്‍ച്ചറല്‍ റൊമാന്‍സ് ആണ് ഈ സിനിമ കൈകാര്യം ചെയ്തത്, അവിടെ കമല്‍ ഹാസനൊപ്പം തെലുങ്ക് സംസാരിക്കുന്ന പെണ്‍കുട്ടിയായി അഭിനയിച്ചു. ബാലചന്ദര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ഓഫറുകള്‍ ലഭിച്ചു. തപ്പു താലങ്കല്‍, ഇഡി കഥാ കാടു, വണ്ഡിചാക്കരം, നെട്രിക്കന്‍, അഗ്‌നി സാക്ഷി, പുതുകവിത്തായ്, കല്യാണ അഗതിഗല്‍, അച്ചാമില്ല അച്ചാമില്ലി എന്നിവയാണ് അവരുടെ ചില ചിത്രങ്ങള്‍. വണ്ഡിചാക്കരം, അച്ചാമില്ല അച്ചാമില്ലൈ എന്നിവയിലെ അഭിനയത്തിന് ഫിലിംഫെയര്‍ മികച്ച തമിഴ് നടിക്കുള്ള അവാര്‍ഡുകളും സരിതയെ തേടിയെത്തി.

1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു വിവാഹം. ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം അവര്‍ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയര്‍ ഗ്രാഫ് ഉയരുന്നത്. സഹനടനില്‍ നിന്ന് നായകനായി തിരക്കുള്ള നടനായി മുകേഷ് മാറി. എന്നാല്‍ 2007 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മുകേഷ് ആണ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2012 ജൂണിലാണ് ഹരജി അനുവദിച്ച് വിവാഹമോചനം നല്‍കിയത്.

തുടര്‍ന്ന് 2013 ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചു എങ്കിലും കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക അന്ന് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top