ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല; ഒരുപക്ഷേ അവന് വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം; ദുല്‍ഖറിനെ കുറിച്ച് താരത്തിന്റെ ബോളിവുഡ് ട്രെയിനര്‍ പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയുടെ മുന്‍ നിര നായകന്മാരിലൊരാളായി ഉയര്‍ന്നു വന്ന താരമാണ് ദുല്‍ഖര്‍ സല്മാന്.
ആരാധകര്‍ സ്നേഹത്തോടെ കുഞ്ഞിക്ക എന്നാണ് താരത്തെ അഭിസംബോദന ചെയ്യാറുള്ളത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ നിരവധി ഭാഷകളിലായി അനേകം സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ദുല്‍ഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്തെടുത്തത് സൗരവ് ആയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ്.
‘ദുല്‍ഖര്‍ വളരെ ശാന്തനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവന് കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കി പഠിക്കും.
ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. ഒരുപക്ഷേ അവന് വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം.
ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാന്‍ തയ്യാറായി ആള് ഇരിപ്പുണ്ടാവും,’ സൗരവ് പറഞ്ഞു.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...