Malayalam
മുമ്പ് ഒരു ട്രാന്സ്ജെന്റര് കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഒരു നടനെന്ന നിലയില്‍ അത്ര എളുപ്പത്തില്‍ അതിന് കഴിയില്ല!, തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
മുമ്പ് ഒരു ട്രാന്സ്ജെന്റര് കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഒരു നടനെന്ന നിലയില്‍ അത്ര എളുപ്പത്തില്‍ അതിന് കഴിയില്ല!, തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
ദുല്‍ഖര്‍ സല്മാന് എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്മാന്, ആരാധകരുടെ സ്വന്തം ഡി ക്യൂ. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും നായകനായി വിലസുന്ന ദുല്‍ഖര്‍ ഇന്നൊരു പാന്‍ ഇന്ത്യന്‍ താരമാണ്. താരത്തിന്റെ ഓരോ ചിത്രത്തിനായും ആരാധകര്‍ അക്ഷമരായി ആണ് കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ തന്നിലേയ്ക്ക് എത്തിയ ഒരു കഥാപാത്രം ഉപേക്ഷിച്ചതിനെ കുറിച്ച് പറയുകയാണ് താരം. ഒരിക്കല്‍ തന്നെ തേടി ട്രാന്സ്ജെന്റര് കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം വന്നിരുന്നുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. സൂപ്പര്‍ ഡീലക്സില്‍ വിജയ് സേതുപതിയും അസുരനില്‍ ധനുഷും ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഏതായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ദുല്‍ഖര്‍.
”വിജയ് സേതുപതി സര് അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. മുമ്പ് ഒരു ട്രാന്സ്ജെന്റര് കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു എനിക്ക്” ദുല്‍ഖര്‍ പറയുന്നു. ഒരു നടനെന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാന്‍ തനിക്ക് കുറിച്ചുകൂടി അനുഭവജ്ഞാനം വേണ്ടി വരുമെന്ന് തോന്നുന്നുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത്ര എളുപ്പത്തില്‍ തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. ജന്മദിനത്തിന്റെ ഭാഗമായി നിരവധി പുതിയ സിനിമകളാണ് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പറവ എന്ന സിനിമയിലൂടെ സംവിധായകനായി മാറിയ സൗബിനൊപ്പം വീണ്ടുമെത്തുന്ന ഓതിരം കടകം ആണ് ദുല്‍ഖര്‍ പ്രഖ്യാപിച്ച സിനിമകളിലൊന്ന്. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും. ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലും ദുല്‍ഖര്‍ ആണ് നായകന്.
ദുല്‍ഖര്‍ സല്‍മാനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാലും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവരുടെ വിവാഹവും പ്രണയവും ഒരുമിച്ചുള്ള യാത്രകളും എല്ലാം സിനിമാ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയാവാറുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ദുല്‍ഖറിന്റേയും അമാലിന്റേയും ഹണിമൂണ്‍ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധികം പരിചയമില്ലാത്ത രണ്ട് പേര് പരിചയമില്ലാത്ത രാജ്യത്തേയ്ക്ക് ഹണിമൂണിന് പോയതിനെ കുറിച്ചാണ് താരങ്ങള്‍ പറയുന്നത്.
‘അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. വിവാഹത്തിന് ശേഷം തീവ്രമായി പ്രണയിക്കുകയായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അറേഞ്ചിഡ് മാര്യേജിലും പ്രണയമുണ്ട്. ആ ബന്ധത്തില്‍ വല്ലാത്തൊരു പുതുമയുണ്ട്. വിവാഹത്തോടെയാണ് അവിടെ പ്രണയം തുടങ്ങുന്നത്. വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും തങ്ങളെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒട്ടും അറിയാത്ത രാജ്യമായ സൗത്ത് ആഫ്രിക്കയായിരുന്നു ഹണിമൂണിനായി തിരഞ്ഞെടുത്തത്. രണ്ട് പേരും അതിന് മുന്‍പ് പോയിട്ടില്ലായിരുന്നു. അറിയാത്ത രാജ്യത്ത് വെച്ച് പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന രണ്ട് പേരായിരുന്നു ഞങ്ങള്‍. ആ യാത്രയില്‍ വെച്ചായിരുന്നു അമാലിന് വിമാനയാത്ര ഭയങ്കര പേടിയാണ് അറിയുന്നത്. ആ യാത്രയില്‍ എയര്‍ ടാക്സില്‍ വരെ ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു.
പതുക്കെ പതുക്കെ വിമാനയാത്രകളോടുള്ള പേടി മാറ്റിയെടുത്തപ്പോഴാണ് ആ വലിയ സംഭവം നടക്കുന്നത്. തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ഫ്ലൈറ്റിന് എന്തോ തകരാറ് പറ്റിയതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കി. ഒട്ടുമിക്ക യാത്രക്കാരും പേടിച്ച് പോയി. ഞാന്‍ ആ സമയം അമാലിനോട് ചോദിച്ചു. പേടിയുണ്ടോ എന്ന്… ഇല്ലായെന്നാണ് പറഞ്ഞത്. ഒരു പ്രതിസന്ധിയില്‍ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെങ്കില്‍ നമ്മളെ അത് ബാധിക്കില്ലെന്ന് കേട്ടിട്ടുണ്ട്.
പക്ഷെ ഞാന്‍ നേരില്‍ കാണുന്നത് ആദ്യമായിട്ടാണെന്നായിരുന്നു അമാലിന്റെ മറുപടി. അവിടെ വെച്ചാണ് ദുല്‍ഖറിന് ഭക്ഷണത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അമാലും പറഞ്ഞു. സാധാരണ സിനിമക്കാര്‍ അധികം ഭക്ഷണം കഴിക്കില്ലെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ദുല്‍ഖര്‍ അവിടത്തെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയായിരുന്നെന്ന് അമാലും പറയുന്നു. ഭാര്യയോട് കൂടുതല്‍ റൊമാന്റിക് ആകുമ്പോള്‍ എന്താണ് ചെയ്യാറുള്ളതെന്ന ചോദ്യത്തിന്, സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഭാര്യയ്ക്ക് വാച്ച് സമ്മാനമായി കൊടുക്കും. ചിലപ്പോള്‍ പൂവ് കൊടുക്കും. പിറന്നാളിന് ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൊണ്ട് പോകും എന്നാണ് താരം മറുപടി പറഞ്ഞത്.
