Connect with us

ഏക ഇന്ത്യന്‍ ചിത്രം; ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’

Malayalam

ഏക ഇന്ത്യന്‍ ചിത്രം; ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’

ഏക ഇന്ത്യന്‍ ചിത്രം; ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് നിരവധി പ്രേക്ഷപ്രശംസ സ്വന്തമാക്കിയ ചിത്രമായിരുന്നു നായാട്ട്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ‘നായാട്ട്’. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യന്‍ ചിത്രമായാണ് നായാട്ട് ഇടംപിടിച്ചത്.

മൊറോക്കന്‍ ചിത്രം ദ് അണ്‍നോണ്‍ സെയ്ന്റ്, ഹംഗേറിയന്‍ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയര്‍ കണ്ടിഷനര്‍, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകള്‍.

അതേസമയം, ചിത്രത്തിന്റെ അന്യഭാഷാ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതും വമ്പന്‍ ബാനറുകളാണ്. നായാട്ടിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍ ആണ്. ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിന്റെ കമ്പനിയും തെലുങ്കില്‍ അല്ലു അര്‍ജുനുമാണ് റീമേക്ക് അവകാശം വാങ്ങിയത്.

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മൂന്നു പൊലീസുകാരുടെ കഥയാണ് പറയുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതായിരുന്നു രചന.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഏപ്രില്‍ എട്ടിനാണ് തിയറ്ററിലെത്തിയത്. അതിനു പിന്നാലെ നെറ്റ്ഫ്ളിക്സിലും റിലീസായി. ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. ബോളിവുഡ്, തമിഴ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

More in Malayalam

Trending

Recent

To Top