Malayalam
‘ദൃശ്യം 2’ ഒറിജിനല്‍ പോലെ തെലുങ്ക് റീമേക്കും ഡയറക്റ്റ് ഒടിടി റിലീസിന്!?; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വിവരം
‘ദൃശ്യം 2’ ഒറിജിനല്‍ പോലെ തെലുങ്ക് റീമേക്കും ഡയറക്റ്റ് ഒടിടി റിലീസിന്!?; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വിവരം
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രം പലയിടങ്ങളില്‍ നിന്നായി പ്രശംസകള്‍ വാരിക്കൂട്ടിയ ചിത്രമാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് നിരവധി ഭാഷകളിലേയ്ക്കാണ് ചിത്രം റീമേക്ക് ചെയ്തത്. ഇപ്പോഴിതാ ‘ദൃശ്യം 2’ ഒറിജിനല്‍ പോലെ തെലുങ്ക് റീമേക്കും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അവരുടെ പക്ഷം. ഈ മാസം 20ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പോസ്റ്റര്‍ എത്തിയിരുന്നില്ല. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കാനായില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 47 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഒറിജിനലിന്റെ ലൊക്കേഷനായ തൊടുപുഴയിലും ചിത്രീകരണം നടന്നിരുന്നു. അവിടെയായിരുന്നു അവസാന ഷെഡ്യൂളും. മലയാളം ഒറിജിനലിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാലിത്തമുണ്ട്. ആശിര്‍വാദിന്റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര് തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ചത് വെങ്കടേഷ്. ‘റാണി’ തെലുങ്കില്‍ ‘ജ്യോതി’ ആയിരുന്നു. എന്നാല്‍ അവതരിപ്പിച്ചത് മീന തന്നെ. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്തു അവതരിപ്പിച്ചപ്പോള്‍ അനുവായി എസ്തര് അനിലുമെത്തി. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്ക് ദൃശ്യം.
