Malayalam
‘കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്’; എന്താ ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി
‘കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്’; എന്താ ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രശ്‌നങ്ങളും താരത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറയുകയാണ് ധര്‍മജന്‍.
‘കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് മുല്ലപ്പള്ളിക്ക് ഞാന്‍ പരാതി അയച്ചിരുന്നു. അദ്ദേഹം ഒരു മറുപടി പോലും തന്നില്ല. എന്താ ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ല. ഇനി പുതിയ കെപിസിസി പ്രസിഡന്റ് വിഷയം എന്നോട് ചോദിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല. അത് കോണ്‍ഗ്രസിന്റെ പ്രശ്നമാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെങ്കില്‍, അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു. നമ്മുടെ പാര്‍ട്ടിയില്‍ അതില്ല.
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഞാന്‍ കോണ്‍ഗ്രസിനൊപ്പം തന്നെയാണ്. ഞാനൊരു കട്ട കോണ്‍ഗ്രസുകാരനാണ്. പക്ഷെ കോണ്‍ഗ്രസ് കുറെ മെച്ചപ്പെടാനുണ്ട്. പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍. വിഡി സതീശനും കെ സുധാകരനും വന്നപ്പോള്‍ ഒരു പ്രതീക്ഷയുണ്ട്. ഗ്രൂപ്പുകള്‍ ഇല്ലാതെയാണ് ഇവര്‍ രണ്ടു പേരും വന്നിരിക്കുന്നത്. ആ ഒരു സന്തോഷം എനിക്കുണ്ട്. ഗ്രൂപ്പുകള്‍ മറന്ന് നിന്നാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടൂ.
പ്രചരണസമയത്ത് അധികം നേതാക്കളൊന്നും ബാലുശേരിയില്‍ എത്തിയില്ല. ഹൈബി ഈഡന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഞാന്‍ പറഞ്ഞിരുന്നു, ജയിക്കുന്ന മണ്ഡലമോ, തോല്‍ക്കുന്ന മണ്ഡലമോ അല്ല ആവശ്യം. പോരാടാന്‍ പറ്റുന്ന മണ്ഡലമാണ് ആവശ്യമെന്നാണ്. എല്ലാവര്‍ക്കും അറിയാമായിരുന്ന അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന്. പക്ഷെ അത്രയും വോട്ടിന് തോല്‍ക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മനസില്‍ വിഷമവും തോന്നി എന്നും ധര്‍മജന്‍ പറഞ്ഞു.
