Malayalam
ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയന്‍ എന്നോടു സംസാരിച്ചത്, സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേല്‍പ്പിക്കുമല്ലോ; വ്യാജപ്രചാരണം ക്രൂരമാണ്
ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയന്‍ എന്നോടു സംസാരിച്ചത്, സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേല്‍പ്പിക്കുമല്ലോ; വ്യാജപ്രചാരണം ക്രൂരമാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥ അവകാശപ്പെട്ടും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന തരത്തിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഏലിയാസ് ഈരാളി.
ഡെന്നിസിന്റെ ആത്മമിത്രമാണ് പ്രിയദര്‍ശന്‍. ഒരുപാടു സ്വകാര്യ ദുഃഖങ്ങള്‍ പോലും പങ്കിടുന്നവരാണ്. ഡെന്നിസ് മരിച്ച വിവരം എന്നെ ആദ്യം വിളിച്ച് അറിയിക്കുന്നത് രഞ്ജിത്താണ്. അടുത്തത് വരുന്നത് പ്രിയന്റെ ഫോണാണ്. ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയന്‍ എന്നോടു സംസാരിച്ചത്. സംസാരിക്കാന്‍ വാക്കുകള്‍ പോലുമില്ലാത്ത അവസ്ഥ.
അത്ര ബന്ധമാണ് അവര്‍ക്കു തമ്മില്‍! രണ്ടു ദിവസത്തെ ഇടവേളയിലൊക്കെ വിളിച്ചു സംസാരിക്കുന്ന അത്രയും അടുപ്പം സൂക്ഷിക്കുന്നവരായിരുന്നു. ആ കൂട്ടുകെട്ട് ചില്ലറ കൂട്ടുകെട്ടല്ല. ഒരുപാടു കാര്യങ്ങള്‍ എനിക്ക് അറിയാം. പ്രിയന്റെ ഫോണ്‍ കോളിനു ശേഷം എന്നെ വിളിക്കുന്നത് നിര്‍മാതാവ് സുരേഷ് കുമാറാണ്.
പ്രിയനാണെങ്കിലും സുരേഷ് ആണെങ്കിലും രഞ്ജിത്താണെങ്കിലും ഇവരെല്ലാം ഡെന്നിസിന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ ഈ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേല്‍പ്പിക്കുമല്ലോ! അവര്‍ക്ക് അത് നിസാരമായ കാര്യമാണ്. ഡെന്നിസിന്റെ കുടുംബത്തിലുള്ളവര്‍ പോലും ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് തികച്ചും ക്രൂരമാണ്.
ഡെന്നിസ് മരിച്ചതിനു ശേഷമാണ് തിരക്കഥകളുടെ കാര്യത്തില്‍ അവകാശവാദം കേള്‍ക്കാന്‍ തുടങ്ങിയത്. ഇത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. ഡെന്നിസ് ജീവിച്ചിരുന്നപ്പോള്‍ ഇതു പറഞ്ഞിരുന്നെങ്കില്‍ അതിനു മറുപടി അദ്ദേഹം തന്നെ പറയുമായിരുന്നല്ലോ! മറുപടി പറയാന്‍ ആളില്ലാത്തതു കൊണ്ടല്ലേ അവര്‍ ഇങ്ങനെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്? ഇതു നല്ല പ്രവണതയല്ല. ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല. അദ്ദേഹം വ്യക്തമാക്കി.