Malayalam
മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ ഈ പ്രവണത, ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്ത്
മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ ഈ പ്രവണത, ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്ത്
ഡെന്നിസ് ജോസഫിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിര്‍മാതാവ് ഏലിയാസ് ഈരാളി രംഗത്ത്. ഡെന്നിസിന്റെ തിരക്കഥകളുടെ അവകാശം ഉന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിത്. ഇത് വലിയ വാര്‍ത്തയും ആയിരുന്നു. ‘ജീവിച്ചിരിക്കുമ്പോള്‍ ഇതു പറഞ്ഞിരുന്നെങ്കില്‍ നല്ല മറുപടി ഡെന്നിസ് തന്നെ നല്‍കിയേനെ! മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്?’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഡെന്നിസ് മരിച്ചതിനു ശേഷമാണ് അവകാശവാദം കേള്‍ക്കാന്‍ തുടങ്ങിയത്. ഇത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. ഡെന്നിസ് ജീവിച്ചിരുന്നപ്പോള്‍ ഇതു പറഞ്ഞിരുന്നെങ്കില്‍ അതിനു മറുപടി അദ്ദേഹം തന്നെ പറയുമായിരുന്നല്ലോ! മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ അവര്‍ ഇങ്ങനെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്? ഇതു നല്ല പ്രവണതയല്ല. ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം പത്തിനാണ് ഡെന്നിസ് ജോസഫ് ഈ ലോകത്തോട് വിട പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലയാള സിനിമയില്‍ ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഒട്ടേറെ മെഗാഹിറ്റുകള്‍ അടക്കം 65 ഓളം സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ 1988 ലെ, കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്കുയര്‍ത്തിയതിന് ഡെന്നീസിന് വലിയ പങ്കുണ്ട്.
1980-90 കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഡെന്നീസിന്റെ തൂലികയില്‍ നിന്നും എത്തിയിരുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍. സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പന്‍ ഹിറ്റുകളും ഡെന്നിസിന്റെ പേരിലുണ്ട്. മനു അങ്കിളും അഥര്‍വവും അടക്കം അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തു. നിറക്കൂട്ടുകളില്ലാതെ എന്ന പേരില്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.