Connect with us

വിന്നറെ പ്രഖ്യാപിക്കും? ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ജൂൺ ആറിന്‌ തിരുവന്തപുരത്ത്?

Malayalam

വിന്നറെ പ്രഖ്യാപിക്കും? ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ജൂൺ ആറിന്‌ തിരുവന്തപുരത്ത്?

വിന്നറെ പ്രഖ്യാപിക്കും? ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ജൂൺ ആറിന്‌ തിരുവന്തപുരത്ത്?

ബിഗ് ബോസ് സീസൺ 3 എപ്പോൾ തിരികെ എത്തും എന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. നൂറാം ദിവസത്തിലേക്ക് എത്തികൊണ്ടിരിക്കവെയാണ് ഷോ ഇടക്ക് വച്ച് നിർത്തേണ്ടി വന്നത്. കഴിഞ്ഞ സീസണിലും ഒന്നാം സ്ഥാനക്കാരനേയോ, സ്ഥാനക്കാരിയെയോ പ്രഖ്യാപിക്കുന്നതിന് മുൻപേ ഷോ നിർത്തേണ്ടതായി വന്നിരുന്നു.

95ാം ദിവസം നിര്‍ത്തിവെച്ച ബിഗ് ബോസ് മൂന്നാം സീസണിന് ഒരു ഫൈനല്‍ നടന്നിരുന്നെങ്കില്‍ നന്നാകുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഷോ അവസാനിച്ചുവെന്ന് പറഞ്ഞുവന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കി.

അതേസമയം ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനല്‍ നടക്കാനുളള സാധ്യതകളുണ്ടെന്ന് പറഞ്ഞ് വ്‌ളോഗര്‍ രേവതിയുടെ പുതിയ വീഡിയോ വന്നിരുന്നു. വോട്ടിംഗ് ആരംഭിച്ച് അതിന് ശേഷം വിജയിയെ പ്രഖ്യാപിക്കാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് രേവതി പുതിയ വീഡിയോയില്‍ പറയുന്നത്.

ഷോ അവസാനിച്ചു എന്ന ഒരു കണ്‍ഫേമ്ഡ് ന്യൂസ് നമുക്ക് കിട്ടി. എന്നാല്‍ ബിഗ് ബോസ് ടീം ഒരു കാര്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിന്നറിനെ എന്തായാലും തിരഞ്ഞെടുക്കണം എന്നതാണ് അവര് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വോട്ടിംഗ് ലൈന്‍സ് ഓപ്പണാക്കി വെക്കുമെന്ന് കേള്‍ക്കുന്നു. തിങ്കളാഴ്ച മുതല്‍ ശനി വരെ വോട്ടിംഗ് ലൈന്‍സ് ഓപ്പണാക്കി വെക്കുമെന്ന് കേള്‍ക്കുന്നു.

അത് പെര്‍മിഷന്‍ കിട്ടിയാല്‍ മാത്രമേയുളളൂ. കണ്‍ഫേമ്ഡ് അല്ല. പെര്‍മിഷന്‍ കിട്ടിയാല്‍ മാത്രം. എന്നിട്ട് ഈ വോട്ടുകള്‍ പ്രകാരം ഒരു വിന്നറെ പ്രഖ്യാപിക്കും എന്നാണറിയുന്നത്. കേരളത്തില്‍ വെച്ച് ഫിനാലെ നടത്താനാണ് ശ്രമിക്കുന്നതെന്നും അറിയുന്നു. ചെറിയൊരു ഫിനാലെ അവര്‍ നടത്തും ജൂണ്‍ 6നാണ് ഫിനാലെ വെക്കുന്നത്. ഇത് പെര്‍മിഷന്‍ കിട്ടിയാല്‍ മാത്രം.

അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മാത്രം. ഇത് കണ്‍ഫേമ്ഡ് ന്യൂസ് അല്ല. തിരുവനന്തപുരത്ത് വെച്ചങ്ങാനും ഫിനാലെ നടത്താനാണ് സാധ്യതകളെന്നും അറിയുന്നു എന്നാണ് വീഡിയോയില്‍ പറഞ്ഞത്. അതേസമയം ബിഗ് ബോസിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റിന് പിന്നാലെ കമന്റുകളുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. ഇത് തന്നെ നടക്കട്ടെ. മല്‍സരാര്‍ത്ഥികള്‍ക്കും ഓഡിയന്‍സിനും ഒരുപോലെ സന്തോഷമാകണേല്‍ ഒരു വിജയി എന്തായാലും വേണം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.

എന്തിനാ ഇങ്ങനെ പ്രതീക്ഷ തരുന്നത്…. സാരമില്ല ഞങ്ങള്‍ പ്രതീക്ഷിച്ചു തന്നെ ഇരിക്കും കാരണം അവര് ഞങ്ങളുടെ ചങ്കില്‍ നിന്നും പോകുന്നില്ല അത്രയ്ക്കും സ്‌നേഹിച്ചു പോയി എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ബിഗ് ബോസിന് ഒരു ഫൈനല്‍ വേണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. കാരണം ഷോ അന്തിമഘട്ടത്തില്‍ അവസാനിച്ചതുകൊണ്ട് ഒരു വിജയിയെ എന്തായാലും പ്രഖ്യാപിക്കണമെന്ന് പലരും പറയുന്നു.

ഇതുവരെ വാശിയേറിയ മല്‍സരമാണ് ബിഗ് ബോസ് ഷോയില്‍ നടന്നത്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോ നിര്‍ത്തിവെച്ച സമയത്ത് ബിഗ് ബോസിലുണ്ടായിരുന്നത്. ഇതില്‍ നിന്നും ഫൈനല്‍ ഫൈവിനെ തിരഞ്ഞെടുക്കാനുളള സമയം ആയപ്പോഴാണ് ബിഗ് ബോസ് നിര്‍ത്തിയത്. ബിഗ് ബോസിന്‌റെ രണ്ടാം സീസണും ഇതേപോലെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 75ാം ദിവസമാണ് ബിഗ് ബോസ് 2 അണിയറ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചത്.

More in Malayalam

Trending