News
ജാതി അധിക്ഷേപം നടത്തി, നടിയും ബിഗ്ബോസ്സ് താരവുമായ യുവിക ചൗധരി അറസ്റ്റില്‍
ജാതി അധിക്ഷേപം നടത്തി, നടിയും ബിഗ്ബോസ്സ് താരവുമായ യുവിക ചൗധരി അറസ്റ്റില്‍
ബോളിവുഡ് നടിയും ബിഗ്ബോസ്സ് താരവുമായ യുവിക ചൗധരിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കാഴ്ച്ചക്കാരുള്ള യൂട്യൂബ് വീഡിയോയില്‍ ഒരു പ്രത്യേക ജാതിവിഭാഗത്തെ തരം താഴ്ത്തുന്ന രീതിയില്‍ സംസാരിച്ച പഞ്ചാബ്-ഹരിയാനാ കോടതിയില്‍ ഹാജരാക്കിയ ഇവരെ താത്കാലിക ജാമ്യത്തില്‍ വിട്ടു.
ഓം ശാന്തി ഓം, സമ്മര്‍ 2007, തോ ബാത്ത് പക്കി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ യുവിക 2015 ല്‍ മഴയല്ലി ജൊതെയലി എന്ന കന്നഡ ചി്രതത്തിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മെയില്‍ സ്വയം അപ്ലോഡ് ചെയ്ത സ്വന്തം വ്ളോഗ് വീഡിയോയില്‍ ‘ഞാനെന്തിനാണ് വ്ളോഗ് ചെയ്യുമ്പോള്‍ …………പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’ എന്ന വാക്കാണ് യുവികയെ കുടുക്കിയത്.
വാത്മീകി അഥവാ ചുഹ്രാ എന്നും കൂടി അറിയപ്പെടുന്ന ഭാംഗി സമുദായത്തിന്റെ പേരാണ് അവര്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ദളിത് ആക്ടിവിസ്റ്റായ രജത് കല്‍സാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്.
സോഷ്യല്‍ മീഡിയയില്‍ രജത്തിന് വലിയ പിന്തുണ ലഭിക്കുകയും യുവിക വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയയാകുകയും ചെയ്തു. #അറസ്റ്റ്യുവികചൗധരി ഹാഷ് ടാഗുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്ന് നടി മാപ്പു പറഞ്ഞിരുന്നു. തനിക്ക് ആ വാക്കിന്റെ അര്ത്ഥമറിയുമായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.
