News
ശില്‍പ ഷെട്ടിയ്ക്ക് വീണ്ടും എട്ടിന്റെ പണി; ശില്‍പയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്, പോലീസ് ഉടന്‍ മുംബൈയിലെത്തും
ശില്‍പ ഷെട്ടിയ്ക്ക് വീണ്ടും എട്ടിന്റെ പണി; ശില്‍പയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്, പോലീസ് ഉടന്‍ മുംബൈയിലെത്തും
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ കേസ്. അയോസിസ് വെല്‍നസ് സെന്റര്‍ എന്ന ഫിറ്റ്നസ് സെന്ററിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തി എന്നാണ് പരാതി.
ശില്‍പ്പയെയും സുനന്ദയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പൊലീസ് സംഘം മുംബൈയിലെത്തും എന്നാണ് ലഭ്യമായ വിവരം. ശില്‍പ്പയും അമ്മയും കൂടി നടത്തുന്നതാണ് അയോസിസ് വെല്‍നസ് സെന്റര്‍. ശില്‍പ്പ ഷെട്ടി ചെയര്‍മാനും സുനന്ദ ഡയറക്ടറുമാണ്. വെല്‍നസ് സെന്ററിന്റെ ശാഖ തുറക്കാനെന്ന പേരില്‍ ശില്‍പ്പയും അമ്മയും രണ്ടു പേരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
എന്നാല്‍ സ്ഥാപനം തുറന്നില്ല. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീര്‍ സിംഗ് എന്നീ രണ്ടു പേര്‍ വഞ്ചനാ പരാതി നല്‍കിയത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച്, വിഭൂതിഖണ്ഡ് പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രണ്ട് പരാതികളിലും പൊലീസ് അന്വേഷണം തുടങ്ങി. ശില്‍പ്പക്കും അമ്മയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. അതേസമയം, നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിമായ രാജ് കുന്ദ്ര റിമാന്‍ഡില്‍ തുടരുകയാണ്.
